പറവൂർ: മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പറവൂർ ചന്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. 14 ലക്ഷം രൂപ മുടക്കിയാണ് നവീകരണ പ്രവൃത്തി നടത്തിയത്. കാഴ്ചയിൽ തന്നെ പഴമയുടെ സൗന്ദര്യം തോന്നിപ്പിക്കുന്ന തരത്തിലാണ് ചന്തയിൽ പൈതൃക കവാടം. കരിങ്കല്ല് ഉപയോഗിച്ച് രണ്ട് സ്തൂപങ്ങൾ ഒരുക്കി തമ്മിൽ ബന്ധിപ്പിച്ച കവാടത്തിൽ 'പറവൂർ മാർക്കറ്റ്' ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വി.ഡി. സതീശൻ എം.എ.എ അധ്യക്ഷതവഹിച്ചു. മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ്, നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർ എം.കെ. ബാനർജി, മുസ്രിസ് മാർക്കറ്റിങ് മാനേജർ ഇബ്രാഹീം സബിൻ, മ്യൂസിയം മാനേജർമാരായ സജ്ന വസന്തരാജ്, കെ.ബി. നിമ്മി എന്നിവർ സംസാരിച്ചു. 3 EA PVR paravur market മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പറവൂർ ചന്ത വി.ഡി. സതീശൻ എം.എൽ.എ തുറന്നുകൊടുക്കുന്നു (must )
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:16 AM GMT Updated On
date_range 2021-02-16T05:46:59+05:30നവീകരിച്ച പറവൂർ ചന്ത തുറന്നു
text_fieldsNext Story