ഏറ്റുമാനൂർ: ഏറ്റുമാനൂർ-മണർകാട് ബൈപാസിൽ സീബ്രാലൈനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന ഒമ്പതുകാരിയായ വളർത്തുമകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവാണ്ടൂർ വള്ളോംകുന്നേൽ ജോയിയുടെ ഭാര്യ സാലിയാണ് (46) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ ചെറുവാണ്ടൂരിലാണ് അപകടം. മക്കളില്ലാത്ത സാലിയും ജോയിയും അടുത്തിടെയാണ് ഡൽഹിയിൽനിന്ന് ജുവൽ എന്ന ഒമ്പതുകാരിയെ ദത്തെടുത്തത്. കുഞ്ഞിനെ അടുത്തുള്ള ബന്ധുവിനെ കാണിക്കാൻ കൊണ്ടുപോയശേഷം മടങ്ങിയതായിരുന്നു. മണർകാട് ഭാഗത്തുനിന്ന് എത്തിയ ആൾട്ടോ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാലിയുടെ തലയിലൂടെ കയറിയിറങ്ങിയ കാർ നിർത്താതെപോയി. കുട്ടി റോഡരികിലേക്കാണ് തെറിച്ചുവീണത്. നാട്ടുകാർ ഇരുവെരയും ആശുപത്രിയിലെത്തിച്ചെങ്കിലും സാലിയെ രക്ഷിക്കാനായില്ല. ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടം: KTD SALI 46
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 12:07 AM GMT Updated On
date_range 2021-02-15T05:37:08+05:30സീബ്രാലൈനിൽ കാറിടിച്ച് തെറിപ്പിച്ചു; വീട്ടമ്മക്ക് ദാരുണാന്ത്യം
text_fieldsNext Story