മരട്: കേരള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഒ.എന്‍.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡൻറ് ജി.കെ. പിള്ള തെക്കേടത്തിൻെറ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ നടന്ന അനുസ്മരണ പരിപാടിയില്‍ കവയിത്രി എസ്. സതീദേവി അനുസ്മരണകാവ്യം ആലപിച്ചു. ശ്രീകുമാര്‍ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തി. പ്രശാന്ത് വിസ്മയ, ശ്രീലകം വിജയവര്‍മ, രാജശ്രീ കുമ്പളം, റൂബി ജോര്‍ജ്, ചെല്ലന്‍ ചേര്‍ത്തല, യദു മേക്കാട്, രാധ മീര, മീര കൃഷ്ണന്‍, സജി അജീഷ് എന്നിവര്‍ കവിതകൾ ആലപിച്ചു. കെ.ജി.ഒ.യു സ്‌നേഹഭവനം ശിലാസ്ഥാപനം നടത്തി മരട്: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ (കെ.ജി.ഒ.യു) നിർമിച്ചുനല്‍കുന്ന എട്ടാമത് സ്നേഹഭവനത്തിൻെറ ശിലാസ്ഥാപനം നടത്തി. പനങ്ങാട് ചങ്ങനാട്ട് കടവ് ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങ് മുന്‍മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.യു നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്ക് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതറാണി പള്ളിവികാരി ഫാ. ഡൊമിനി കാച്ചപ്പിള്ളി ആശിര്‍വാദം നിര്‍വഹിച്ചു. ജില്ല പ്രസിഡൻറ് സി.വി. ബെന്നി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ബി. ഗോപകുമാര്‍, ഉഷ ബിന്ദു മോള്‍, കെ.എന്‍. മനോജ്, കെ. ബിനില്‍, ബിനു അബ്രഹാം, കെ.എം. ദേവദാസ്, അഫ്‌സല്‍ നമ്പ്യാരത്ത്, എം.വി. ഹരിദാസ്, ഷേര്‍ലി, കോശി ജോണ്‍, എ.വി. ഷാജി എന്നിവർ സംസാരിച്ചു. EC - TPRA - 3 Maradu - K Babu Bhavanam കെ.ജി.ഒ.യു നിര്‍മിച്ചുനല്‍കുന്ന സ്നേഹഭവനത്തിൻെറ ശിലാസ്ഥാപനം മുന്‍മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 12:06 AM GMT Updated On
date_range 2021-02-15T05:36:58+05:30ഒ.എന്‍.വി അനുസ്മരണം
text_fieldsNext Story