കൊച്ചി: സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാറിന് നിയമനിർമാണം നടത്താൻ സാധിക്കുമെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി. വിശാല െബഞ്ചിൻെറ പരിഗണനയിൽ ഇരിക്കുന്ന ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിയമനിർമാണം സാധിക്കിെല്ലന്ന നിയമ മന്ത്രിയുടെയും സി.പി.എമ്മിൻെറയും നിലപാട് വസ്തുതപരമല്ല. മുല്ലപ്പെരിയാർ വിധിക്കെതിരെയും കേരള പൊലീസ് ആക്ട് ഭേദഗതിയിലും കേരള സർക്കാർ നിയമനിർമാണം നടത്തിയിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പി എറണാകുളം ജില്ല നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. സനൽകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. റെജികുമാർ, പി.ജി. പ്രസന്നകുമാർ, ജെ. കൃഷ്ണകുമാർ, പി.ടി. സുരേഷ് ബാബു, എ.എസ്. ദേവപ്രസാദ്, കെ.ടി. വിമലൻ, ജി. വിജയൻ, എസ്. ജലാലുദ്ദീൻ, വി.ബി. മോഹനൻ, അജിത് പി.വർഗീസ് എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 12:06 AM GMT Updated On
date_range 2021-02-14T05:36:17+05:30ശബരിമല വിഷയത്തിൽ നിയമനിർമാണം സാധിക്കും -എൻ.കെ. പ്രേമചന്ദ്രൻ
text_fieldsNext Story