Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവസന്തകുമാറി​െൻറ...

വസന്തകുമാറി​െൻറ കുടുംബത്തിന് വീരപുത്ര പുരസ്കാരം

text_fields
bookmark_border
വസന്തകുമാറി​ൻെറ കുടുംബത്തിന് വീരപുത്ര പുരസ്കാരം കാക്കനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ വയനാട് സ്വദേശി വി.വി. വസന്തകുമാറി​ൻെറ കുടുംബത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വീരപുത്ര അവാര്‍ഡ് നല്‍കി. തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പി.ടി. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഒന്നര ലക്ഷം രൂപയുടെ ചെക്ക് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സൻ അജിത തങ്കപ്പന്‍ കുടുംബത്തിന് കൈമാറി. ചടങ്ങിൽ ആല്‍ഫ പാലിയേറ്റിവ് കെയറി​ൻെറ കൊച്ചി യൂനിറ്റിന് ഇലക്ട്രിക്​ വീല്‍ചെയറും കൗൺസിൽ നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. കമാന്‍ഡോ ബി. ജയകൃഷ്ണന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ സുനീറ ഫിറോസ്, ആല്‍ഫ സെക്രട്ടറി സലീന മോഹന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഉണ്ണി കാക്കനാട്, സി.സി. വിജു തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ ER KKD Veeraputhra award പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാറി​ൻെറ കുടുംബത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വീരപുത്ര അവാർഡ് നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story