ആലുവ: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്ക് പെൻഷനും സമഗ്ര ആരോഗ്യപദ്ധതിയും നടപ്പാക്കണമെന്ന് മുൻ ജനപ്രതിനിധികളുടെ കൂട്ടായ്മയായ ഫോർമർ പഞ്ചായത്ത് മെംബേഴ്സ് ആൻഡ് കൗൺസിലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാറിമാറി വരുന്ന സർക്കാറുകളുടെ മുന്നിൽ നിരന്തരം അപേക്ഷകൾ നൽകിയിട്ട് കാലമേറെയായി. സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങളിൽ മുൻ പഞ്ചായത്ത് അംഗങ്ങൾക്കും കൗൺസിലർമാർക്കും ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. ഈ ആവശ്യമുന്നയിച്ച് ശക്തമായ സമരം ആരംഭിക്കാനാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡൻറ് എൻ.എ. അസീസ്, വർക്കിങ് പ്രസിഡൻറ് കെ.കെ. ജിന്നാസ്, വൈസ് പ്രസിഡൻറ് കെ. രവീന്ദ്രനാഥ്, ജില്ല ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ എന്നിവർ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 12:04 AM GMT Updated On
date_range 2021-02-14T05:34:52+05:30പെൻഷനും ആരോഗ്യപദ്ധതിയും നടപ്പാക്കണമെന്ന് മുൻ ജനപ്രതിനിധികൾ
text_fieldsNext Story