വാഹനാപകടം പെരുകുന്നത് പൊലീസിൻെറ അനാസ്ഥ മൂലമെന്ന് നഗരസഭ പറവൂർ: ടൗണിൽ വാഹനാപകടങ്ങൾ പെരുകുന്നത് പൊലീസിൻെറ അനാസ്ഥ മൂലമെന്ന് നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി. വീതി കുറഞ്ഞ റോഡുകളുള്ള ടൗണിൽ കൂടുതൽ ട്രാഫിക് സേനാംഗങ്ങൾ ആവശ്യമാണ്. പഴയ പൊതുമരാമത്ത് റോഡ് ദേശീയപാതയായി രൂപാന്തരപ്പെടുത്തിയതിനെത്തുടർന്ന് ട്രാഫിക് കൂടുതലാണ്. നിലവിലെ ട്രാഫിക് സ്റ്റേഷനിൽ ഒരു എസ്.ഐയും മൂന്ന് ഹോം ഗാർഡും ഡ്രൈവറുമാണുള്ളത്. ട്രാഫിക് നിയന്ത്രണത്തിന് ഇത് അപര്യാപ്തമാണ്. കോവിഡുകാലത്ത് പൊതുസ്ഥലത്തെ തിരക്ക് നിയന്ത്രിക്കാൻ കോവിഡ് മോണിറ്ററിങ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും സേനാംഗങ്ങളെ ലഭിച്ചിരുന്നില്ല. താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ്പോസ്റ്റ് സംവിധാനവും നിലവിലില്ല. അഭ്യന്തരവകുപ്പിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച 22 കാമറകളും പ്രവർത്തനക്ഷമമല്ലാതായി. നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രവർത്തനക്ഷമമാക്കാൻ ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടില്ല. ട്രാഫിക് മോണിറ്ററിങ് കമ്മിറ്റി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ചെയർപേഴ്സൻ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 12:14 AM GMT Updated On
date_range 2021-02-12T05:44:31+05:30വാഹനാപകടം പെരുകുന്നത് പൊലീസിെൻറ അനാസ്ഥ മൂലമെന്ന് നഗരസഭ
text_fieldsNext Story