Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎഥനോൾ ചേർത്ത്...

എഥനോൾ ചേർത്ത് പെട്രോൾ വിറ്റിട്ടും എണ്ണക്കമ്പനികളുടെ കൊള്ളയടി

text_fields
bookmark_border
എഥനോൾ ചേർത്ത പെട്രോൾ ലിറ്ററിന്​ ഏഴ്​ രൂപയെങ്കിലും കുറക്കണമെന്ന്​ പമ്പുടമകൾ കൊച്ചി: കുറക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇന്ധനവില നൂറിലേക്കുയർത്തി ഉപഭോക്​താക്കളെ കൊള്ളയടിക്കാൻ എണ്ണക്കമ്പനികളുടെ നീക്കം. ഇതിനെതിരെ പെട്രോൾ പമ്പുടമകൾതന്നെ രംഗത്തെത്തി. പത്ത്​ ശതമാനം എഥനോൾ ചേർത്ത പെട്രോൾ സംസ്​ഥാനത്ത്​ വിൽപന തുടങ്ങിയിട്ടും നൂറ്​ശതമാനം പെ​ട്രോൾ എന്ന നിലയിലാണ്​ വില ഉയർത്തുന്നത്​. പ്രകൃതി സൗഹൃദ ​ബ​യോ ഇന്ധനം എന്ന കാഴ്​ചപ്പാടോടെയാണ്​ ഫെബ്രുവരി നാല്​ മുതൽ സംസ്​ഥാനത്ത്​ പത്ത്​ ശതമാനം എഥനോൾ ചേർത്ത്​ പെട്രോൾ വിൽപന തുടങ്ങിയത്​. മറ്റ്​ സംസ്​ഥാനങ്ങളിൽ ഇത്​ നേരത്തേ നിലവിൽവന്നു. ടാങ്കറുകളിലും വാഹനങ്ങളിലും ഇന്ധന ടാങ്കുകളിൽ പല കാരണങ്ങളാൽ കാണപ്പെടുന്ന ​ജലാംശം എഥനോളുമായി കലരുന്നത്​ പെ​​ട്രോളി​ൻെറ ഗുണനിലവാരത്തെ ബാധിക്കും. വാഹനങ്ങളുടെ എൻജിൻ തകരാറിന്​ വരെ ഇത്​ കാരണമാകുന്നതിനാൽ പലയിടങ്ങളിലും ഉപഭോക്​താക്കളും പമ്പുടകളും തമ്മിൽ ഇതേചൊല്ലി​ തർക്കമുണ്ട്​. ദിവസവും പലതവണ പരിശോധിച്ച്​ പെ​ട്രോളിൽ ജലാംശമില്ലെന്ന്​ ഉറപ്പാക്കാനാണ്​ പമ്പുകൾക്ക്​ എണ്ണക്കമ്പനികളുടെ നിർദേശം. ഇത്​ പലപ്പോഴും പ്രായോഗികമല്ല. പത്ത്​ ശതമാനം എഥനോൾ ചേർത്ത പെട്രോൾ ലിറ്ററിന്​ ഏഴ്​ രൂപ വരെ കുറച്ചുനൽകാനാകുമെന്നാണ്​ പമ്പുടമകൾ പറയുന്നത്​. 2017 ജൂണിൽ നിലവിൽവന്ന കമീഷനാണ്​ പമ്പുടമകൾക്ക്​ ഇപ്പോഴും നൽകുന്നത്​. പെ​ട്രോൾ ലിറ്ററിന്​ 3.20 രൂപയും ഡീസലിന്​ 2.20 രൂപയും. ഉപഭോക്​താക്കളിൽനിന്ന്​ വൻ തുക ഈടാക്കുന്ന എണ്ണക്കമ്പനികൾ തങ്ങൾക്ക്​ പ്രവർത്തനച്ചെലവിന്​ ആനുപാതികമായി കമീഷൻ വർധിപ്പിച്ച്​ നൽകുന്നില്ലെന്നും​ പമ്പുടമകൾ പരാതിപ്പെടുന്നു. ലിറ്ററിന്​ 29.78 രൂപ മാത്രം അടിസ്​ഥാന വിലയുള്ള പെ​ട്രോളാണ്​ 32.98 രൂപ എക്​സൈസ്​ നികുതിയും സംസ്​ഥാന വിൽപന നികുതിയായ 18.94 രൂപയും വ്യാപാരി കമീഷനും സെസ്സുമെല്ലാം ചേർത്ത്​ ഇത്രയും ഉയർന്ന വിലയ്​ക്ക്​ ഉപഭോക്​താക്കൾക്ക്​ മേൽ അടിച്ചേൽപ്പിക്കുന്നത്​. 30.95 രൂപയാണ്​ ഡീസലി​ൻെറ അടിസ്​ഥാനവില. പെട്രോൾ 90നരികെ കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും ഇന്ധനവില വർധിച്ചതോടെ പെ​ട്രോളിന്​ 90 രൂപക്കടുത്തായി. ചില ജില്ലകളിൽ ഗ്രാമീണ മേഖലകളിൽ 90ലെത്തി. വ്യാഴാഴ്​ച പെ​​​ട്രോളിന്​ 25ഉം ഡീസലിന്​ 31ഉം പൈസയാണ്​ കൂടിയത്​. തിരുവനന്തപുരം 89.73, 83.91, കൊച്ചി 87.79, 82.05, കോഴിക്കോട്​ 88.16, 82.44 എന്നിങ്ങനെയാണ്​ യഥാക്രമം വ്യാഴാഴ്​ച പെട്രോൾ, ഡീസൽ വില. എട്ട്​ ദിവസത്തിനിടെ മാത്രം അഞ്ച്​ തവണയായി പെട്രോളിന്​ 1.10 രൂപയും ഡീസലിന്​ 1.49 രൂപയുമാണ്​ വർധിച്ചത്​. പെട്രോളിന്​ മുബൈയിൽ 94.50 രൂപയിലും ഡൽഹിയിൽ 87.90ലുമെത്തി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനവില സർവകാല റെക്കോഡ്​ ആണ്​. അസംസ്​കൃത എണ്ണവിലയിലെ നേരിയ വർധനവി​ൻെറ പേരിൽ ഇന്ധനവില ഉയർത്തുന്ന എണ്ണക്കമ്പനികൾ എണ്ണ വില താഴ്​ന്നാൽ ഇന്ധനവില കുറക്കാറില്ല​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story