Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസ്​റ്ററിൽ ബി.പി.എൽ...

ആസ്​റ്ററിൽ ബി.പി.എൽ വിഭാഗത്തിന്​ സൗജന്യ സി.ടി- എം.ആര്‍.ഐ പരിശോധനകള്‍

text_fields
bookmark_border
കൊച്ചി: ദാരിദ്ര്യരേഖക്ക്​ താഴെയുള്ള രോഗികള്‍ക്ക് ആസ്​റ്റര്‍ മെഡ്​സിറ്റിയില്‍ 750 വീതം സി.ടി, എം.ആർ.ഐ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കും. ആസ്​റ്റർ ഡി.എം ഹെല്‍ത്ത് കെയറി​ൻെറ 34ാം സ്​ഥാപക ദിനത്തില്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നടത്തിയ പ്രഖ്യാപനത്തി​ൻെറ അടിസ്ഥാനത്തിലാണ് സൗജന്യ പരിശോധന. അപേക്ഷ asterfreein.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് അഞ്ചുവരെയും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍ രാത്രി എട്ടു വരെയുമായിരിക്കും പരിശോധനകള്‍. ഡോക്ടറുടെ കുറിപ്പിന്​ പുറമേ സര്‍ക്കാര്‍ അധികൃതരില്‍ നിന്നോ തദ്ദേശ സ്​ഥാപന അധികൃതരില്‍ നിന്നോ ഉള്ള കത്ത്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒരു പ്രൂഫ് സഹിതം ബുക്കിങ്​ സമയത്ത് അപ്​ലോഡ്​ ചെയ്യണം. 2021 ഡിസംബര്‍ 11 വരെയാണ് സൗജന്യ പരിശോധന. ഫോൺ: 96671 41142. ആസ്​റ്റര്‍ മെഡ്സിറ്റി സി.ഇ.ഒ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വിസസ് ഡോ.ടി.ആര്‍. ജോണ്‍, നടന്‍ അജു വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വഖഫ്​ സ്​ഥാപനങ്ങളിൽ രാഷ്​ട്രീയ അതിപ്രസരം ഒഴിവാക്കണം- കേന്ദ്ര വഖഫ്​ ബോർഡ്​ കൊച്ചി: വഖഫ്​ ബോർഡ് പോലുള്ള സ്​ഥാപനങ്ങളിൽ രാഷ്​ട്രീയ അതിപ്രസരം കടത്തിവിടാനുള്ള സർക്കാർ ശ്രമങ്ങൾ കേരളത്തിലെ മുസ്​ലിം സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന്​ സെൻട്രൽ വഖഫ്​ ബോർഡ്​ അംഗങ്ങൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നിയമം അനുശാസിക്കുന്ന തരത്തിലല്ലാതെ സംസ്​ഥാന വഖഫ് ബോർഡി​ൻെറ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നു. ഇത് കൂട്ടായി എതിർക്കപ്പെടണം. വഖഫ് ആക്ട് അനുശാസിക്കുന്ന തരത്തിലല്ലാതെ ഭീമമായ തുക സർക്കാർ റിലീഫ് ഫണ്ടിലേക്ക് സംഭാവന എന്ന തരത്തിൽ കൈമാറിയതിനെ സംബന്ധിച്ച് വിവിധ മുസ്​ലിം സംഘടനകളുടെ ഭാഗത്തു നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വിഷയം സംസ്​ഥാന വഖഫ് ബോർഡ് ചെയർമാനുമായി ചർച്ച ചെയ്തു. സെൻട്രൽ വഖഫ് കൗൺസിൽ അംഗങ്ങളായ ടി.ഒ. നൗഷാദ്, ഹനീഫ് അലി, മുനവരി ബീഗം എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story