Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിറ നവീകരണം ഉടൻ...

ചിറ നവീകരണം ഉടൻ ആരംഭിക്കും

text_fields
bookmark_border
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ തൊട്ടുചിറയുടെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. പദ്ധതിയുടെ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച് ലെവല്‍സ് എടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ശുചീകരണപ്രവൃത്തി അടുത്ത ആഴ്ച തുടങ്ങും. മണ്ഡലത്തിലെ പ്രധാനപ്പെട്ട നാല് ജലാശയങ്ങളുടെ നവീകരണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 2.41 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. തൊട്ടുചിറയുടെ നവീകരണത്തിന്​ 34 ലക്ഷം രൂപ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മു​േഖനയാണ്​ അനുവദിച്ചത്. ചളിയും മാലിന്യവും പായലുകളും നീക്കം ചെയ്യുന്നതിനാണ് തുക. കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയമാണ് ഈ ജലാശയം. രണ്ടായിരത്തോളം കുടുംബങ്ങളുടെ കിണറുകളില്‍ ഉറവിനും കാര്‍ഷികാവശ്യങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും.
Show Full Article
TAGS:
Next Story