സൻെറ് തെരേസാസ് കോളജിൽ ഫൗണ്ടേഷൻ പ്രിപ്പറേഷൻ പാത്ത്വേ കൊച്ചി: എറണാകുളം സൻെറ് തെരേസാസ് (ഓട്ടോണമസ്) കോളജിൽ ന്യൂസിലൻഡിലെ മൂന്ന് സർവകലാശാലയിലേക്ക് തുടർപഠനത്തിന് സഹായകമാകുന്ന തരത്തിൽ ഫൗണ്ടേഷൻ പ്രിപ്പറേഷൻ പാത്ത്വേ (എഫ്.പി.പി) പദ്ധതി തുടങ്ങുന്നു. പത്താം ക്ലാസ് പൂർത്തിയാക്കിയവർക്കും മികച്ച അക്കാദമിക് റെക്കോഡുള്ള പ്ലസ്വൺ, പ്ലസ്ടു പഠിതാക്കൾക്കും പങ്കെടുക്കാം. എഫ്.പി.പി വിജയികളായ ബിരുദധാരികൾക്ക് ഒരുവർഷം മുെമ്പങ്കിലും ന്യൂസിലൻഡ് സർവകലാശാല ബിരുദം നേടാനും മൂന്നുവർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസക്ക് അപേക്ഷിക്കാനും കഴിയും. കോളജിൽ ഒരു സെമസ്റ്ററിൽ ഉടനീളം നടത്തുന്ന പരിപാടിയിൽ ഇംഗ്ലീഷ്, ഗണിതശാസ്ത്രം, ശാസ്ത്രം, പുരാതന ചരിത്രം, ബിസിനസ്, തൃതീയ പഠന നൈപുണ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. കോഴ്സിൻെറ ഉദ്ഘാടനം ബുധനാഴ്ച രാവിലെ പതിനൊന്നിന് ഓൺലൈനായി നടക്കും. വാർത്തസമ്മേളനത്തിൽ ഡോ. ലിസി മാത്യു, ഡോ. ഡാളി പൗലോസ്, സോന തോമസ്, നിരഞ്ജന എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 12:10 AM GMT Updated On
date_range 2021-02-10T05:40:51+05:30സെൻറ് തെരേസാസ് കോളജിൽ ഫൗണ്ടേഷൻ പ്രിപ്പറേഷൻ പാത്ത്വേ
text_fieldsNext Story