കൊച്ചി: രാജ്യത്തെ തന്ത്രപ്രധാന പൊതുമേഖല ഉൾെപ്പടെ കേന്ദ്രസർക്കാർ അതിവേഗത്തിൽ വൻകിട കുത്തകകൾക്ക് കൈമാറുകയാണെന്നും ഇതിനെതിരെ എല്ലാ തൊഴിലാളി സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് തയാറെടുക്കണമെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ആഹ്വാനം ചെയ്തു. ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രചാരണ പരിപാടികൾക്ക് തുടക്കംകുറിച്ച് വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തിടെ കൽക്കരി മേഖലയിലും ഓർഡിനൻസ് ഫാക്ടറിയിലും കിഴക്കൻ ഉത്തർപ്രദേശിലെ വൈദ്യുതി മേഖലയിലും തൊഴിലാളികളുടെ യോജിച്ച പോരാട്ടം സ്വകാര്യവത്കരണ പ്രക്രിയയെ ഒരളവുവരെ പിടിച്ചുനിർത്തി. രണ്ട് പൊതുമേഖല ബാങ്കുകളെ ഉടൻ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. വെബിനാറിൽ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, ബി.എം.എസ് അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണൻ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം നിധിൻ കണിച്ചേരി, എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ. അരുൺ, യൂത്ത് കോൺഗ്രസ് കമ്മിറ്റി അംഗം ജോസഫ് മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. ബെഫി അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ മോഡറേറ്ററായി. ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ സ്വാഗതവും സജി ഒ. വർഗീസ് നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 12:10 AM GMT Updated On
date_range 2021-02-08T05:40:25+05:30പൊതുമേഖല തീറെഴുതുന്നതിനെതിരെ യോജിച്ച പ്രക്ഷോഭംവേണം -എളമരം കരീം
text_fieldsNext Story