മട്ടാഞ്ചേരി: ജില്ല പൈതൃക പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യുന്നത് അനാവശ്യനടപടിയെന്ന് ഹൈബി ഈഡൻ എം.പി. ജില്ലയിൽ ഫോർട്ട്കൊച്ചി ബാസ്റ്റിൻ ബാംഗ്ലാവിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് 2016ൽ ഉദ്ഘാടനം ചെയ്ത മ്യൂസിയമാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് വീണ്ടും ഉദ്‌ഘാടനത്തിന് ഒരുക്കുന്നതെന്നും നവീകരണമെന്ന പേരിൽ കാട്ടിക്കൂട്ടലാണ് നടക്കുന്നതെന്നും എം.പി പറഞ്ഞു. സർക്കാർ നിയമിച്ച മ്യൂസിയം വിദഗ്ധ സമിതിയിലെ വിദഗ്ധ അംഗത്തിൻെറ എതിർപ്പ് കണക്കിലെടുക്കാതെ, ഒരു കോടിയിലധികം രൂപക്ക് പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ തയാറാക്കാൻ ഡൽഹി കേന്ദ്രമായ ഒരു ഏജൻസിയെ ഏൽപിക്കുകയായിരുന്നു. കൊച്ചിയുടെ ചരിത്രത്തെയും പൈതൃകത്തെയും വികലമാക്കുന്ന ചിത്രീകരണങ്ങളുടെയും ചരിത്രനിഷേധങ്ങളുടെയും കൂമ്പാരമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതെന്നും ആരോപിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 12:07 AM GMT Updated On
date_range 2021-02-08T05:37:32+05:30ജില്ല പൈതൃക പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യുന്നത് അനാവശ്യ നടപടി -ഹൈബി ഈഡൻ എം.പി
text_fieldsNext Story