Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവലിച്ചെറിയേണ്ട ഫേസ്...

വലിച്ചെറിയേണ്ട ഫേസ് മാസ്‌ക്​; കുസാറ്റിലെ ശാസ്ത്രജ്ഞക്ക് അംഗീകാരം

text_fields
bookmark_border
കൊച്ചി: ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന മാസ്‌കുകളുടെ പുനഃചംക്രമണം സാധ്യമാക്കുന്ന നൂതനരീതി കൊച്ചി സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഇതുസംബന്ധിച്ച്്് 33ാമത് കേരള ശാസ്​ത്ര കോണ്‍ഗ്രസില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച ദീപ്തി അന്ന ഡേവിഡിന്​ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാര്‍ഡ് നേടാനായി. മാസ്‌കില്‍നിന്ന്​ ലഭിക്കുന്ന പ്ലാസ്​റ്റിക്കിനെ റബറുമായി കൂട്ടിക്കലര്‍ത്തി പോളിമര്‍ ബ്ലെന്‍ഡ് ഉണ്ടാക്കാം. ഇത് ഹൈ പെര്‍ഫോമന്‍സ് കാര്‍ ബംപറുകള്‍, ഡാഷ് ബോര്‍ഡുകള്‍, യുദ്ധവിമാനം, അന്തര്‍വാഹിനി എന്നിവയുടെ സുരക്ഷിത കവചങ്ങള്‍ എന്നിങ്ങനെ സാങ്കേതികമേന്മയുള്ള നിരവധി ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന്​ ഉപയോഗിക്കാമെന്ന്് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കുസാറ്റിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി അ​േസാസിയേറ്റ്​ പ്രഫ. പ്രശാന്ത് രാഘവന്‍ വിശദീകരിച്ചു. പാഴ്‌വസ്തുക്കള്‍ ഉപയോഗിക്കുകവഴി ഇത്തരം ഉൽപന്നങ്ങളുടെ വില ഗണ്യമായി കുറയുന്നതോടൊപ്പം മാസ്‌കുകള്‍ വലിച്ചെറിയുന്നതി​ൻെറ ഫലമായി മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും നിയന്ത്രിക്കാമെന്ന്് ഗവേഷണത്തില്‍ പ്രധാന പങ്കുവഹിച്ച വിദ്യാർഥികളായ ദീപ്തി അന്ന ഡേവിഡ്, പി.ജെ. ജോർജ്​ വര്‍ഗീസ് എന്നിവര്‍ കൂട്ടിച്ചേര്‍ത്തു. അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ പ്രഫ. പി.എം. സബൂറ ബീഗം, പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി വിഭാഗത്തിലെ അ​േസാസിയേറ്റ്​ പ്രഫ. പ്രശാന്ത് രാഘവന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ദീപ്തി ഗവേഷണം നടത്തുന്നത്. പൂര്‍വവിദ്യാർഥിയായ പി.ജെ. ജോര്‍ജ് വര്‍ഗീസ് ഇപ്പോള്‍ ഐ.ഐ.ടി പട്‌നയില്‍ എം.ടെക് പഠിക്കുന്നു. ER Deepthi Anna David: ദീപ്തി അന്ന ഡേവിഡ് ER Prof. Prasanth: പ്രഫ. പ്രശാന്ത് രാഘവന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story