Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർമാണത്തില്‍ അപാകത;...

നിർമാണത്തില്‍ അപാകത; പാലം പണി തടഞ്ഞു

text_fields
bookmark_border
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ വാത്തിമറ്റം-അത്താണി റോഡില്‍ ചെങ്ങര എത്തേലിത്താഴം തോടിനുകുറുകെ നിര്‍മിക്കുന്ന പാലത്തി​ൻെറ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു. വെള്ളിയാഴ്ച രാവിലെ നിർമാണസ്ഥലത്തെത്തിയ പൊതുമരാമത്ത്് വകുപ്പ്്് അസി. എൻജിനീയറെ അപാകത നാട്ടുകാര്‍ ബോധ്യപ്പെടുത്തി. റോഡി​ൻെറ വീതിക്കും വളവിനും അനുസൃതമായിട്ടല്ല പാലം നിർമിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടിവ് എൻജിനീയറെ ബോധ്യപ്പെടുത്തി വേണ്ടത്​ ചെയ്യുമെന്ന് എ.ഇ ഉറപ്പുനൽകി. അതുവരെ നിർമാണം നിര്‍ത്തിവെക്കാനും നിർദേശിച്ചു. em palli palam ചെങ്ങര എത്തേലിത്താഴം തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന പാലം പട്ടിമറ്റം ടൗണ്‍ ജുമാമസ്ജിദ്​ ഉദ്ഘാടനം കിഴക്കമ്പലം: പുനഃക്രമീകരണം നടത്തിയ പട്ടിമറ്റം ടൗണ്‍ കൈതക്കാട് മുസ്​ലിം ജമാഅത്ത് പള്ളിയുടെ ഒന്നാംഘട്ട നിര്‍മാണ പൂര്‍ത്തീകരണ ഉദ്ഘാടനം പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌ക്കാരത്തിന്​ നേതൃത്വം നല്‍കി നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് എ.പി. കുഞ്ഞുമുഹമ്മദി​ൻെറ അധ്യക്ഷതയില്‍ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ചേലക്കുളം അബുല്‍ബുഷ്​റ മൗലവി പൊതുയോഗം ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി ടി.എച്ച്​. മുസ്തഫ, വടുതല മുഹമ്മദ് മൗലവി, ഫത്തഹുദ്ദീന്‍ മൗലവി, ഒ.പി. മുഹ്​യിദ്ദീന്‍ മൗലവി, അബ്​ദുല്‍ സത്താര്‍ ബാഖവി, ടി.എ. ഇബ്രാഹിം, കെ.എം. വീരാക്കുട്ടി, എം.എം. മുഹമ്മദ്, വി.പി. മമ്മി, പി.എ. ബഷീര്‍, എം.എം. അബ്​ദുല്‍ റഷീദ് ഫൈസി, എം.കെ. അബ്​ദുല്‍കരീം മൗലവി, മുഹമ്മദ് ബഷീര്‍ സഅദി, നൗഷാദ് നിസാമി, അലിയാര്‍ മാസ്​റ്റര്‍ എന്നിവര്‍ സംസാരിച്ചു. മഞ്ഞപ്പെട്ടി കൃഷ്ണന്‍ ആചാരിയെയും കെ.എ. മുഹമ്മദ്കുഞ്ഞ്, വി.ബി. പരീത് (കരാറുകാർ), സി. എം. ഷംനജ് (ഇലക്ട്രിക്കല്‍ വര്‍ക്കര്‍) എന്നിവരെയും ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ആദരിച്ചു. em palli masjid പട്ടിമറ്റം കൈതക്കാട് ജുമാമസ്ജിദ് ഒന്നാംഘട്ട നിർമാണ പൂര്‍ത്തീകരണം ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story