Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ ബൈപാസ്​...

ആലപ്പുഴ ബൈപാസ്​ വിള്ളൽ; വിശദ പരിശോധന നടത്തുമെന്ന്​ ദേശീയപാത അധികൃതർ

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ ബൈപാസി​ൽ വിള്ളൽ ക​െണ്ടത്തിയ സംഭവത്തിൽ 28 ദിവസം നീളുന്ന​ വിശദ പരിശോധന നടത്തുമെന്ന്​ പൊതുമരാമത്ത്​ ദേശീയപാത അധികൃതർ. ചീഫ്​ എൻജിനീയർ അശോക്​കുമാറി​ൻെറ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്​ച ഉച്ച​മുതൽ മണിക്കൂറുകൾ പരിശോധിച്ച ശേഷമാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. പ്രാഥമിക പരിശോധനയിൽ കാര്യമായ പ്രശ്​നങ്ങൾ കണ്ടെത്താനായിട്ടില്ല. 1990ൽ ബൈപാസി​ൻെറ ഒന്നാംഘട്ടമായി നിർമിച്ച മാളികമുക്കിലെ അണ്ടർപാസി​ൻെറ മുകൾഭാഗത്താണ്​ വിള്ളലെന്ന്​ തോന്നിപ്പിക്കുന്ന കേടുപാട്​ കണ്ടെത്തിയത്​. ബുധനാഴ്​ച നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. അശോക്​ കുമാറി​ൻെറ നേതൃത്വത്തിലുള്ള സംഘം ക്രെയിൻ ഉപയോഗിച്ച്​ അണ്ടർപാസി​ൻെറ മുകൾഭാഗത്തെ കോൺക്രീറ്റ്​ പരിശോധിച്ചശേഷം പ്രത്യേക ഉപകരണം സ്ഥാപിച്ചിട്ടുണ്ട്​. ശാസ്​ത്രീയ പരിശോധന പൂർത്തിയാക്കാൻ രണ്ടാഴ്​ച വേണ്ടിവരുമെന്നും നിലവിൽ കാര്യമായ പ്രശ്​നങ്ങളില്ലെന്നുമാണ്​ ഉദ്യോഗസ്ഥരുടെ വിശദീകരണം. പാലത്തി​ൻെറ കോൺക്രീറ്റ്​ വിണ്ടുകീറിയെന്നാണ്​ നവമാധ്യമങ്ങളിലെ പ്രചാരണം. പ്രാഥമിക പരിശോധനയിൽ പെയി​ൻറ്​ ഇളകിയെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​. ഇത്​ വിള്ളലായി മാറിയോയെന്ന്​ രണ്ടാഴ്​ച നിരീക്ഷിക്കും. ഗതാഗതത്തിന്​ തുറക്കും മുമ്പ്​ വിവിധ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കിയതാണെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. APG Bypass Villal ആലപ്പുഴ ബൈപാസിൽ വിള്ളൽ വീണ മാളികമുക്കിലെ അണ്ടർപാസി​ൻെറ മുകൾഭാഗം പൊതുമരാമത്ത്​ ദേശീയപാത വിഭാഗം അധികൃതർ പരിശോധിക്കുന്നു
Show Full Article
TAGS:
Next Story