മൂവാറ്റുപുഴ: ശുചീകരണ വിഭാഗം തൊഴിലാളികളുടെ ശമ്പളവും പെൻഷനും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ നഗരസഭകൾക്ക് മുമ്പിൽ പ്രതിഷേധസംഗമം നടത്തി. മൂവാറ്റുപുഴ നഗരസഭക്ക് മുന്നിൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവുമായ കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. സി. മോഹനൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി. രാധകൃഷ്ണൻ, ഫൗസിയ ആലി, മീരാകൃഷ്ണൻ മുൻ കൗൺസിലർമാരായ കെ.ബി. ബിനിഷ് കുമാർ, പി.വൈ. നൂറുദ്ദീൻ, സി.എ. ഇഖ്ബാൽ, പി.എം. ബഷീർ, കെ.കെ. സന്തോഷ്, ടി.വി. മനോജ്, ഗോമതി, കെ.പി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ചിത്രം : മൂവാറ്റുപുഴ നഗരസഭക്ക് മുന്നിൽ ശുചീകരണ തൊഴിലാളികൾ നടത്തിയ സമരം കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. നവാസ് ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 12:06 AM GMT Updated On
date_range 2021-02-05T05:36:54+05:30ശുചീകരണത്തൊഴിലാളികൾ സമരം നടത്തി
text_fieldsNext Story