മുനമ്പം പി.എച്ച്.സിയിൽ നിന്നാണ് സ്ഥലം മാറിപ്പോകുന്നത് വൈപ്പിന്‍: മുനമ്പം ആശുപത്രിയില്‍നിന്ന് അഞ്ചു വര്‍ഷത്തെ സേവനത്തിനുശേഷം മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. പി. കീര്‍ത്തി സ്ഥലം മാറുമ്പോള്‍ വേദനയോടെ നാട്. പടിയിറങ്ങിയത് പ്രതിസന്ധികള്‍ക്കിടയിലും പ്രകാശമായ നേതൃത്വമെന്ന് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും സ്‌നേഹാശ്രയമായി മാറിയ ശിശുരോഗ വിദഗ്ധയെ മാത്രമല്ല നാടിനു നഷ്മാകുന്നത്, നിസ്വാർഥസേവനം കൊണ്ട് തീരദേശത്തെ ആരോഗ്യകേന്ദ്രത്തിനു നിശ്ശബ്ദ വിപ്ലവം സമ്മാനിച്ച സ്ഥാപന മേധാവിയെക്കൂടിയാണ്. കൂനമ്മാവ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റം. ഉച്ചവരെ മാത്രം ഒ.പി പ്രവര്‍ത്തിച്ചിരുന്ന മുനമ്പം ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കും മുേമ്പ വൈകുന്നേരം വരെ ഒ.പി സേവനങ്ങള്‍ ഡോ. കീര്‍ത്തി വിപുലമാക്കി. കോവിഡ് കാലത്ത് ദേശീയാരോഗ്യ ദൗത്യം ഡോക്ടറുടെ സേവനം പിന്‍വലിക്കുന്നതുവരെ ഈ മാറ്റം തുടര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസി സോമൻെറയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി അജയൻെറയും നിരന്തര സമ്മർദത്തെത്തുടര്‍ന്ന് എന്‍.എച്ച്.എം ഡോക്ടറെ തിരികെ ലഭിച്ച് വൈകുന്നേരത്തെ ഒ.പി പുനരാരംഭിക്കുന്ന ഘട്ടത്തിലാണ് സ്ഥലംമാറ്റമെത്തിയത്. ഓഖി ചുഴലിക്കാറ്റ്, ഓഷ്യാനിക് ബോട്ടില്‍ കപ്പലിടിച്ച് തകര്‍ന്ന സംഭവം, പ്രളയം എന്നീ സന്ദർഭങ്ങളിലെല്ലാം സ്തുത്യർഹ സേവനമാണ് ഡോക്ടർ കാഴ്ചവെച്ചത്. ec munmbm മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽനിന്ന് സ്ഥലം മാറിപ്പോകുന്ന േഡാ. കീർത്തിക്ക് ജീവനക്കാർ യാത്രയയപ്പ് നൽകുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 12:09 AM GMT Updated On
date_range 2021-02-04T05:39:22+05:30കീര്‍ത്തി ഡോക്ടർ പടിയിറങ്ങി; വേദനയോടെ നാട്
text_fieldsNext Story