Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുറമ്പോക്ക് കൈയേറ്റം...

പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിച്ചു

text_fields
bookmark_border
കോതമംഗലം: കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തി​ൻെറ ഭാര്യ ​ൈക​േയറിയ ഭൂമി തിരിച്ചുപിടിച്ചു. വർഷങ്ങൾ നീണ്ട രാഷ്​ട്രീയ വിവാദങ്ങൾക്കും കോടതി നടപടികൾക്കും ഇടയിലാണ് റവന്യൂ വകുപ്പി​ൻെറ നടപടി. തങ്കളം-കോഴിപ്പിള്ളി ബൈപാസ് റോഡിൽ ഇവരുടെ വീടിനോടുചേർന്ന് ഒഴുകുന്ന തോട് പുറമ്പോക്ക് കെട്ടിയെടുത്തു എന്നാണ്​ പരാതി. ​ൈകയേറ്റം ഒഴിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് സി.പി.എം നിരവധി പ്രക്ഷോഭ പരിപാടികൾ നടത്തുകയും പരാതിയുമായി റവന്യൂവകുപ്പിനെ സമീപിക്കുകയും ചെയ്തു. ജില്ല സർ​േവയറുടെ നേതൃത്വത്തിൽ 18 സൻെറ്​ ഭൂമി ​ൈകയേറ്റമുണ്ടെന്ന് അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. കോടതി നടപടികളെത്തുടർന്ന് ഒഴിപ്പിക്കൽ നീണ്ടുപോയി. വീണ്ടും സി.പി.എം പ്രക്ഷോഭവുമായി രംഗത്തുവരുകയായിരുന്നു. ജില്ല സർ​േവയർ നൽകിയ സ്​െകച്ചി​ൻെറ അടിസ്ഥാനത്തിൽ ബുധനാഴ്ച സ്ഥലം ഏറ്റെടുക്കാൻ തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസി​ൻെറ നേതൃത്വത്തിൽ റവന്യൂ സംഘം പൊലീസിനൊപ്പം സ്ഥലത്ത് എത്തി. ഇതോടൊപ്പം സി.പി.എം പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടുകയും ചെയ്തു. ഷിബുവി​ൻെറ സ്ഥാപനങ്ങളിലെയും എ​ൻെറ നാട് ജനകീയ കൂട്ടായ്മയുടെയും പ്രവർത്തകരായ നൂറുകണക്കിന് വനിതകളും സ്ഥലത്ത് എത്തിയിരുന്നു. റവന്യൂ അധികൃതരുമായുള്ള തർക്കം നീണ്ടതോടെ സ്ഥലത്ത് സംഘർഷം ഉടലെടുക്കുകയും ചെയ്തു. റവന്യൂ അധികൃതർ നഗരസഭ സൂപ്രണ്ടിനെ വിളിച്ചുവരുത്തി ഭൂമി കൈമാറി. കൈയേറി നിർമിച്ച മതിലി​ൻെറ ഒരു ഭാഗം എക്​സ്​കവേറ്റർ ഉപയോഗിച്ച് പൊളിക്കുകയും ചെയ്തു. രാവിലെ ഒമ്പതിന് ആരംഭിച്ച നടപടി ഒരു മണിയോടെയാണ് അവസാനിച്ചത്. ഭൂമി ​ൈകയേറി എന്ന പേരിൽ സി.പി.എം രാഷ്​ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കേരള കോൺഗ്രസ് (ജോസഫ്) ജില്ല പ്രസിഡൻറ്​ ഷിബു തെക്കുംപുറം ആരോപിച്ചു. ബൈപാസ് റോഡിൽ 1.18.5 ഏക്കർ സ്ഥലം കുടുംബ വകയാണ്. ഒരു സൻെറ്​ ഭൂമിപോലും ​ൈകയേറിയിട്ടില്ല, കരം തീർക്കുന്ന സ്ഥലം ​ൈകയേറി എന്നുപറയുന്നത് വാസ്തവ വിരുദ്ധമാണ്. ചൊവ്വാഴ്ച രാത്രി നടന്ന സി.പി.എം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ബുധനാഴ്ച അരങ്ങേറിയത്. പൊലീസിനെ ഉപയോഗിച്ച്​ സി.പി.എം ഗുണ്ടകളാണ് മതിൽ പൊളിച്ചത്. തഹസിൽദാർ ഭൂമി അളന്ന് തിട്ടപ്പെടുത്താനാണ് രാത്രി ഉത്തരവ്​ ഇറക്കിയത്. സി.പി.എം നടത്തുന്ന നുണപ്രചാരണങ്ങളെ രാഷ്​ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story