Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈപാസ് പദ്ധതിയുമായി...

ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; റദ്ദാക്കാൻ മന്ത്രിക്ക് എം.എൽ.എയുടെ കത്ത്

text_fields
bookmark_border
പെരുമ്പാവൂര്‍: ബൈപാസ്​ പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന മൂല്യനിര്‍ണയ റിപ്പോര്‍ട്ട് തയാറാക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനെതിരെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നല്‍കി. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്നത് പദ്ധതിയുടെ മുന്നോട്ടുപോക്ക് അനിശ്ചിതത്വത്തിലാക്കുമെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. ബൈപാസിനായി സ്ഥലം ഏറ്റെടുക്കാന്‍ പ്രാഥമികവിജ്ഞാപനം കഴിഞ്ഞ ആഗസ്​റ്റില്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് അതിവേഗത്തില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി റെക്കോഡുകള്‍ അംഗീകരിച്ചു. പുനരധിവാസ പാക്കേജ് പ്രസിദ്ധീകരിക്കുന്നതിന് നടപടികളും ആരംഭിച്ചു. കൂടാതെ സ്ഥലവില നിര്‍ണയിച്ച്​ വസ്തുഉടമകള്‍ക്ക് നഷ്​ടപരിഹാരം നല്‍കുന്നതിന് ബി.വി.ആര്‍ തയാറാക്കുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അതി​ൻെറ പൂര്‍ണ ചുമതലയുള്ള റവന്യൂ ഇന്‍സ്‌പെക്ടറെ ആറുമാസം തികയുംമുമ്പ് ഒരു കാരണവുംകൂടാതെ മറ്റൊരു ഓഫിസിലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്. റവന്യൂ ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ കലക്ടര്‍, എ.ഡി.എം എന്നിവരെ ബന്ധപ്പെ​െട്ടങ്കിലും മന്ത്രിയുടെ ഓഫിസില്‍നിന്നുള്ള ഇടപെടലാണ് കാരണമെന്ന മറുപടിയാണ് ലഭിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story