Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴയിൽ നശിച്ച സിമൻറ്...

മഴയിൽ നശിച്ച സിമൻറ് പാക്കറ്റുകൾക്ക് നഷ്​ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
മൂവാറ്റുപുഴ: കാലവർഷ കെടുതിയിൽ നശിച്ച ഗോഡൗണിൽ സൂക്ഷിച്ച സിമൻറ്​ പാക്കറ്റുകൾക്ക് നഷ്​ടപരിഹാരം അനുവദിച്ച് കൺസ്യൂമർ കോടതി ഉത്തരവായി. മണ്ണൂർ കവലയിൽ പ്രവർത്തിക്കുന്ന ആരാധന സിമൻറ്​സ്​ സ്ഥാപനത്തി​ൻെറ ഉടമ മത്തായിയുടെ ഉടമസ്ഥതയി​െല ഗോഡൗണാണ് കാലവർഷ കെടുതിയിൽ പൂർണമായും തകർന്നത്. ഇതിൽ സൂക്ഷിച്ച 170 ചാക്ക് സിമൻറ്​ ഉപയോഗ ശൂന്യമായി പോവുകയും ചെയ്തിരുന്നു. ബാങ്ക് ഓവർഡ്രാഫ്റ്റ് സംവിധാനം ഉപയോഗിച്ച് സ്ഥാപനം പ്രവർത്തിച്ചുവന്ന മത്തായി വ്യാപാരശാലയും ഗോഡൗണും, സ്​റ്റോക്കും ബാങ്ക് ഇൻഷുർചെയ്തിട്ടുണ്ട് എന്ന വിശ്വാസത്തിലായിരുന്നു. എന്നാൽ, ബാങ്ക് ഉദ്യോഗസ്ഥർ കട ഇൻഷുർ ചെയ്തിരുന്നെങ്കിലും ഗോഡൗണിന്​ പരിരക്ഷ നൽകിയില്ല. ഇത് അറിയാതെ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ ഗോഡൗൺ ഇൻഷുർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു. തുടർന്നാണ്​ കോടതിയെ സമീപിച്ചത്​. ഹരജിക്കാരന് 80,000 രൂപ അനുവദിച്ച കോടതി, കോടതി ചെലവായി 5000 രൂപ പിഴയായ് നൽകുന്നതിനും ഉത്തരവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story