Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ഥാനാർഥികളെ...

സ്ഥാനാർഥികളെ പ്രഖ്യാപിച്ച്​ വി ഫോർ കേരള

text_fields
bookmark_border
കൊച്ചി: വി ഫോർ കേരള ജനകീയ മുന്നേറ്റ കൂട്ടായ്​മ, വി ഫോർ പീപിൾ പാർട്ടി എന്ന പേരിൽ രാഷ്​ട്രീയ സംഘടനക്ക്​ രൂപംനൽകി. അധികാരം ജനങ്ങളിലേക്ക് എന്ന ലക്ഷ്യം കൈവരിക്കാൻ രാഷ്‌ട്രീയ-സാമൂഹിക ഇടപെടൽ അനിവാര്യമാണെന്നും ഈ സാഹചര്യത്തിലാണ് രാഷ്‌ട്രീയ പാർട്ടി രൂപവത്​കരിച്ചതെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ വി ഫോർ പീപിൾ പാർട്ടി കൊച്ചി, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ മത്സരിക്കും. വി ഫോർ കേരള കാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാനാകും കൊച്ചിയിൽ സ്ഥാനാർഥി. മറ്റ് ജില്ലകളിലെ മണ്ഡലങ്ങളുടെ കാര്യത്തിൽ വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും. സമാന ചിന്താഗതിക്കാരുമായി ചർച്ച നടന്നുവരുന്നു. കണ്ണൂരിൽ വാസുദേവ പൈ, കൊച്ചിയിൽ നിപുൺ ചെറിയാൻ, തിരുവനന്തപുരത്ത് ജയകുമാർ എന്നിവരാണ്​ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്​. വാർത്തസമ്മേളനത്തിൽ ഓസ്​റ്റിൻ ബ്രൂസ്, ശക്കീർ അലി, ജോൺ ജേക്കബ്, ക്യാപ്റ്റൻ മനോജ് കുമാർ, നിപുൺ ചെറിയാൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story