ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിൻെറ കേന്ദ്രങ്ങൾ സ്ഥാപിക്കും -മുഖ്യമന്ത്രി കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിൻെറ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കുന്നതിന് പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കണം. നല്ലതിനെമാത്രം ഉൾക്കൊള്ളുന്ന ഫാക്കൽറ്റികൾ വേണം. അതിനാവശ്യമായ മുഴുവൻ സഹായവും സർക്കാർ ചെയ്യും. കാലാനുസൃതമായ കോഴ്സുകൾ നമുക്കും തുടങ്ങാനാകണം. നമ്മുടെ കുട്ടികൾ അത്തരം കോഴ്സുകൾ തേടി മറ്റ് സ്ഥലത്തേക്ക് പോകുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കണം. ആവശ്യമായ പുതിയ കോഴ്സുകളും മാറ്റങ്ങളും കൊണ്ടുവരാൻ നടപടി ആരംഭിച്ചു. ഇതോടൊപ്പം വിദ്യാർഥികൾ വിദ്യാഭ്യാസം കഴിയുമ്പോൾ തൊഴിൽ തേടുന്നതിനാവശ്യമായ നൈപുണ്യവും നേടിയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികളാക്കി വിദ്യാർഥികളെ മാറ്റിയെടുക്കുന്നതിനുള്ള സാഹചര്യവും വിവിധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒരുക്കാനാണ് തീരുമാനം. വ്യവസായ സ്ഥാപനങ്ങൾക്ക് എങ്ങനെയുള്ള ഉദ്യോഗാർഥികളെയാണ് ആവശ്യമെന്ന് യൂനിവേഴ്സിറ്റി തലവന്മാർ ശ്രദ്ധിക്കണം. അതുംകൂടി ഉൾപ്പെടുത്തി വേണം കോഴ്സുകൾക്ക് രൂപംനൽകാൻ. വിദ്യാർഥികൾ തൊഴിൽദാതാക്കൾ കൂടിയാകുന്നതിന് ഓരോ സ്ഥാപനത്തിലും ഒറ്റക്കും കൂട്ടമായും സ്റ്റാർട്ടപ്പുകൾ ആരംഭിക്കണം. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് സംരംഭകത്വത്തിൻെറ താൽപര്യം കൂടുതലായി വിദ്യാർഥികളിൽ എത്തിക്കാൻ കഴിയണം. ഗവേഷണ തൽപരരായ വിദ്യാർഥികളുടെ സമൂഹം സൃഷ്ടിക്കേണ്ടതുണ്ട്. അത്തരം ഗവേഷണങ്ങൾ വിവിധ മേഖലകൾക്ക് സംഭാവനകൾ നൽകുന്നതാകണം. സമ്പദ്ഘടനക്ക് പുതിയ മാനങ്ങൾ നൽകി വികസനകുതിപ്പിലേക്ക് നാടിനെ നയിക്കാൻ ഈ സ്ഥാപനങ്ങൾക്കാകണം. ഇൻറർനെറ്റ് വ്യാപകമായെങ്കിലും ഒരുവിഭാഗം ആളുകൾക്ക് ഇത് ഇപ്പോഴും അപ്രാപ്യമാണ്. ഇത്തരത്തിലുള്ള ഡിജിറ്റൽ വിടവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അതിനുള്ള ബൃഹദ് പദ്ധതിയാണ് കെ-ഫോൺ. ഡിജിറ്റൽ ലോകത്ത് ആർക്കും പ്രവേശനം നിഷേധിക്കാൻ പാടില്ല എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:01 AM GMT Updated On
date_range 2021-02-02T05:31:02+05:30ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിെൻറ കേന്ദ്രങ്ങൾ സ്ഥാപിക്കും -മുഖ്യമന്ത്രി
text_fieldsNext Story