കൊച്ചി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇത്തവണ അവതരിപ്പിക്കുന്നത് ഫ്യൂച്ചർറെഡി ബജറ്റായിരിക്കണമെന്ന് അഭ്യർഥിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ടായ ആള്‍ട്ടണ്‍ രംഗത്ത്. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ് ഓട്ടോമേഷനില്‍ വിദഗ്ധരുമായ ഇങ്കര്‍ റോബോട്ടിക്സ് വികസിപ്പിച്ചെടുത്തതാണ് ആള്‍ട്ടണ്‍ റോബോട്ടിനെ. ഇങ്കര്‍ റോബോട്ടിക്സ് സി.ഇ.ഒയും സ്ഥാപകനുമായ രാഹുല്‍ ബാലചന്ദ്രനുമായാണ് റോബോട്ട് സംവദിച്ചത്. റോബോട്ടിക്സ് പഠനം രസകരമാക്കുന്ന തരത്തിലാണ് ആൾട്ടണ് രൂപം നല്‍കിയിട്ടുള്ളത്. മണിക്കൂറുകള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഒരു പഠന റോബോട്ടായി ആള്‍ട്ടണ്‍ നിരമിച്ചത്. ഇത്തരം ഉല്‍പന്നങ്ങളില്‍നിന്ന് വ്യത്യസ്തമായി വളരെ രസകരമാണ് ഇതിൻെറ നിര്‍മിതി. റോബോട്ടുകള്‍ എങ്ങനെ വികസിപ്പിച്ചെടുക്കുന്നുവെന്നും വിവിധ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ സഹായിക്കാമെന്നും കുട്ടികളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ആള്‍ട്ടണ്‍ റോബോട്ട് സഹായിക്കുന്നു. ekg robot alton ആൾട്ടൺ റോബോട്ട്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 12:05 AM GMT Updated On
date_range 2021-01-31T05:35:46+05:30കേന്ദ്ര ബജറ്റ് ഫ്യൂച്ചർ റെഡി ആകണമെന്ന് ആൾട്ടൺ റോബോട്ട്
text_fieldsNext Story