കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചശേഷം തെളിവെടുപ്പടക്കമുള്ള തുടർ നടപടികൾ നടക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അസി. കമീഷണർ കെ. ലാൽജി പറഞ്ഞു. പുതുവത്സര പുലരിയിൽ എളമക്കരയിലെ ഒരു വീട്ടിൽ നിന്നും കവർച്ച നടത്തിയ കേസിലെ പ്രതികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കഴുത്തുമുട്ട് മംഗലത്ത് വീട്ടിൽ ജോബിയാണ് (19) കൊല്ലപ്പെട്ടത്. സംഭവത്തിൽ തോപ്പുംപടി ചുള്ളിക്കൽ മദർതെരേസ ജങ്ഷൻ കൂട്ടുങ്കൽ വീട്ടിൽ ഡിനോയ് ക്രിസ്റ്റോ (24), മലപ്പുറം തിരൂർ വിഷാറത്ത് വീട്ടിൽ വി. ഹാരിസ് എന്ന സുലു (34), കണ്ണമാലി കാട്ടിപ്പറമ്പ് പട്ടാളത്ത് വീട്ടിൽ മണിലാൽ എന്ന സൂര്യ (19), കൊല്ലം പുനലൂർ വിളക്കുവട്ടം പരപ്പിൽ വീട്ടിൽ പ്രദീപ് (25) എന്നിവരാണ് പിടിയിലായത്. കവർച്ച നടത്തിയ വിവരം ജോബിയിലൂടെ പുറംലോകമറിഞ്ഞേക്കുമെന്ന മറ്റ് പ്രതികളുടെ ഭയമായിരുന്നു കൊലക്ക് കാരണമായത്. അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമായി മാറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 12:04 AM GMT Updated On
date_range 2021-01-31T05:34:28+05:30പുല്ലേപ്പടി കൊലപാതകം: പൊലീസ് കസ്റ്റഡി അപേക്ഷ നൽകും
text_fieldsNext Story