Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധി സ്മൃതി ക്വിസ്...

ഗാന്ധി സ്മൃതി ക്വിസ് മത്സരം

text_fields
bookmark_border
കൊച്ചി: എറണാകുളം വിമുക്തി ലഹരി വർജന മിഷനും കുടുംബശ്രീ സ്നേഹിതയും ചേർന്ന്​ നടത്തിയ ജില്ലതല ഗാന്ധി സ്മൃതി ക്വിസ് മത്സരത്തിൽ വടവുകോട് ബ്ലോക്കിലെ മഴുവന്നൂർ സി.ഡി.എസിലെ ബീന ജോസ് ഒന്നാം സ്ഥാനം നേടി. വൈപ്പിൻ ബ്ലോക്കിലെ എടവനക്കാട് സി.ഡി.എസിലെ സി.കെ. രേഷ്മ രണ്ടാം സ്ഥാനവും പാമ്പാക്കുട ബ്ലോക്കിലെ രാമമംഗലം സി.ഡി.എസിലെ സൗമ്യ ബിജു മൂന്നാം സ്ഥാനവും നേടി. 'ഗാന്ധിജിയും സ്വാതന്ത്യസമരവും' എന്നതായിരുന്നു മത്സര വിഷയം. ദേശീയ അധ്യാപക അവാർഡ് ജേതാവും ഗാന്ധിയനുമായ പ്രഫ. ടി.എം. വർഗീസ് ക്വിസ് മത്സരം നയിച്ചു. വിമുക്തി മാനേജർ ജി. സജിത്കുമാർ മുഖ്യാതിഥിയായി. വിമുക്തി മിഷൻ ജില്ല കോഓഡിനേറ്റർ കെ.എ. ഫൈസൽ അധ്യക്ഷത വഹിച്ചു. സ്നേഹിത സർവിസ് പ്രൊവൈഡർമാരായ സ്മിത മനോജ്, പ്രസീദ സുകുമാരൻ, കൗൺസലർമാരായ ജെസ്മിൻ ജോർജ്, കവിത ഗോവിന്ദ്, അനുജ നജീബ്, സ്മിത ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story