കൊച്ചി: സ്ത്രീെയ ചേർത്തുനിർത്തി ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ചക്കുപള്ളം അഞ്ചാംമൈലിൽ മുകളിയിൽ വീട്ടിൽ മഹേഷ് ജോർജ് (32), അഞ്ചാംമൈലിൽ ഷിബു ജോർജ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2019 ജനുവരി ഒമ്പതിനാണ് കേസിനാസ്പദ സംഭവം. എറണാകുളം വളഞ്ഞമ്പലം ഭാഗത്ത് കൺസൾട്ടൻസി സ്ഥാപനം നടത്തുന്നയാളെ ഒരുസ്ത്രീ വിളിച്ച് ജോലി തേടി എത്തിയതാെണന്നും ഓഫിസിലേക്ക് വരാൻ സ്ഥലം അറിയില്ലെന്നും പറഞ്ഞു. പരാതിക്കാരൻ കാറിൽ അവർ അറിയിച്ച സ്ഥലത്ത് എത്തിയപ്പോൾ ഷാഡോ പൊലീസ് ആണെന്ന് പറഞ്ഞ് പ്രതികൾ കാറിൻെറ താക്കോൽ ഊരിയെടുത്തു. പരാതിക്കാരനെ പിറകിലെ സീറ്റിൽ കൈ കെട്ടിയിട്ട് മർദിച്ചു. മൊബൈൽ ഫോണും 12,500 രൂപയും വെള്ളി ചെയിനും പിടിച്ചുപറിച്ചു. പിന്നീട് ഫോർഷോർ റോഡിലേക്ക് കൊണ്ടുപോയി അവിടെ 25 വയസ്സുള്ള സ്ത്രീയും മറ്റൊരാളും കാറിൽ കയറി. കാറിൽ സ്ത്രീെയയും പരാതിക്കാരനെയും ചേർത്ത് മോശപ്പെട്ട ഫോട്ടോകൾ എടുത്തു. പിന്നീട് അവരെ കാറിൽനിന്ന് ഇറക്കിവിട്ടു. ഫോട്ടോ പ്രചരിപ്പിച്ച് നാണക്കേട് ഉണ്ടാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എ.ടി.എമ്മിൽനിന്ന് 7500 രൂപ കൈക്കലാക്കുകയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9500 രൂപയുടെ മൊബൈൽ ഫോൺ വാങ്ങിപ്പിക്കുകയും ചെയ്തു. നോർത്ത് റെയിൽവേ സ്റ്റേഷൻ ഭാഗെത്ത ബാറിൽ പോയി മദ്യപിച്ച പ്രതികൾക്ക് ബോധം പോയ സമയം കാറെടുത്താണ് പരാതിക്കാരൻ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വീണ്ടും ആ സ്ത്രീ കാണണമെന്ന് വിളിച്ച് ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. സെൻട്രൽ ഇൻസ്പെക്ടർ വിജയശങ്കറിൻെറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. EKG PRATHI SHIBU: ഷിബു ജോർജ് EKG PRATHI MAHESH: മഹേഷ് ജോർജ്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:03 AM GMT Updated On
date_range 2021-01-30T05:33:28+05:30സ്ത്രീയോടൊപ്പം നിർത്തി ഫോട്ടോയെടുത്ത് പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsNext Story