Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടി.സി.സിയിൽ ഉൽപാദനശേഷി...

ടി.സി.സിയിൽ ഉൽപാദനശേഷി കൂട്ടുന്നു

text_fields
bookmark_border
കളമശ്ശേരി: ഏലൂരിലെ സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി.സി.സി) ഉല്‍പാദനശേഷി വർധിപ്പിക്കുന്നു. പ്രതിദിനം 180 മെട്രിക് ടണ്‍ ഉല്‍പാദനശേഷിയുള്ള പ്ലാൻറ് വിപുലീകരണത്തി​ൻെറ ആദ്യഘട്ടം പിന്നിടുമ്പോള്‍ 250 മെട്രിക് ടണ്‍ ഉല്‍പാദനശേഷിയിലേക്ക് എത്തും. കാസ്​റ്റിക് സോഡ നിര്‍മാണത്തില്‍ പ്രതിദിനം 20 മെട്രിക് ടണ്‍ ഉൽപാദനശേഷിയുമായാണ്​ കമ്പനി സ്ഥാപിതമായത്​. 2015-16 കാലയളവില്‍ നഷ്​ടത്തിലായി എസ്.ഐ.സി.എ പ്രകാരം ബി.ഐ.എഫ്.ആറിലേക്ക് നിർദേശിക്കപ്പെട്ടിരുന്നു. 2016-2020 ൽ 100 കോടി രൂപ വരെ സഞ്ചിത ലാഭത്തിലെത്തി. കമ്പനിയുടെ വിറ്റുവരവ് 922 കോടിയാവുകയും ചെയ്​തു. നികുതി, തീരുവ ഇനത്തില്‍ 154 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കുകയും ചെയ്​തു. തൊണ്ണൂറിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തു. കൂളിങ്​ ടവര്‍ ഉൾ​െപ്പടെ ഊര്‍ജസംരക്ഷണ പദ്ധതികൾ നടപ്പാക്കിയതും കമ്പനിക്ക് നേട്ടമായി. പരിസ്ഥിതിസൗഹൃദമായ രണ്ട്​ പ്ലാൻറാണ് നിർമാണം പൂർത്തിയായത്. രണ്ട് യൂനിറ്റി​ൻെറയും ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ 30ന് നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story