Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 12:00 AM GMT Updated On
date_range 28 Jan 2021 12:00 AM GMTഇടതുപക്ഷത്തിേൻറത് സാമുദായിക സൗഹാർദം തകർക്കുന്ന സമീപനം - എം.ഐ. അബ്ദുൽ അസീസ്
text_fieldsbookmark_border
കൊച്ചി: കേരളത്തിലെ സാമുദായിക സൗഹാർദവും മതനിരപേക്ഷ അന്തരീക്ഷവും തകർക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമിയുടെയും പോഷക വിഭാഗങ്ങളുടെയും ജില്ല നേതൃ കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായം അനർഹമായി പലതും നേടിയെടുക്കുന്നുവെന്ന പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഭരണ വീഴ്ചകൾക്ക് അധികാരത്തുടർച്ചയിലൂടെ രക്ഷാകവചമൊരുക്കാൻ സകല അടവുകളും പ്രയോഗിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചന സമിതിയംഗം എച്ച്. ഷഹീർ മൗലവി, ജില്ല വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ, വനിത വിഭാഗം ജില്ല പ്രസിഡൻറ് റഫീഖ ജലീൽ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അബ്ദുൽ ബാസിത്, ജി.ഐ.ഒ ജില്ല പ്രസിഡൻറ് മുഹ്സിന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story