Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടലുകളിലേക്ക്​...

ഹോട്ടലുകളിലേക്ക്​ 'മിലിട്ടറി' കാൾ; പാർസൽ ഓർഡർ ചെയ്​ത്​ പണം തട്ടിപ്പ്​

text_fields
bookmark_border
കൊച്ചി: ഹോട്ടലുകളിൽ സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച്​​ ഭക്ഷണം ഓർഡർ ചെയ്​ത്​ ഓൺലൈൻ പണം തട്ടിപ്പ്​ വ്യാപകം. ഹൈവേയിലൂടെ പട്ടാളവാഹനത്തിൽ സഞ്ചരിക്കുകയാണെന്നും ഭക്ഷണം പാർസലായി തയാറാക്കിവെക്കാനും നിർദേശം നൽകി, പിന്നീട്​ പണം ഓൺലൈനായി നൽകാൻ അക്കൗണ്ട്​ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ്​ തട്ടിപ്പ്​. ഇതിനകം നൂറോളം സ്ഥാപനങ്ങൾ തട്ടിപ്പിന്​ ഇരയായതായി കേരള ഹോട്ടൽ ആൻഡ്​​ റസ്​റ്റാറൻറ്​ അസോസിയേഷ​ൻെറതന്നെ കണക്കിലുണ്ട്​. ചൊവ്വാഴ്​ച ഉച്ചക്ക്​ എറണാകുളം എടവനക്കാട്​ ഭാഗത്തെ ഹോട്ടലിൽ മിലിട്ടറിയിൽനിന്ന്​ വിളിക്കുന്നെന്ന വ്യാജേന ഹിന്ദി സംസാരിക്കുന്ന ആൾ വിളിച്ച്​ തട്ടിപ്പിന്​ ശ്രമിച്ചതാണ്​ ഒടുവിലത്തെ സംഭവം. ഉച്ചക്ക്​ ര​േണ്ടാടെ ഡ്രൈവറെ വിടാമെന്നും ഭക്ഷണം പാർസലായി എടുത്തുവെക്കണമെന്നും നിർദേശം നൽകി. 3000 രൂപയുടെ ഓർഡറാണ്​ നൽകിയത്​. ഭക്ഷണം പാർസലായി എടുത്തുവെച്ചത്​ അറിയിച്ചപ്പോൾ ബിൽ തുക നൽകാൻ ഡെബിറ്റ്​ കാർഡ്​ ഫോ​ട്ടോയെടുത്ത്​ വാട്​സ്​ആപ്പിൽ അയക്കാൻ ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പാകുമെന്ന്​ ബോധ്യംവന്ന ഹോട്ടലുടമ, ഗൂഗിൾ​പേ വഴി പണം നൽകിയാൽ മതിയെന്ന്​ മറുപടി നൽകി. അങ്ങനെ പണം നൽകാൻ മിലിട്ടറി അനുവാദമില്ലെന്നായി വിളിച്ചയാൾ. അക്കൗണ്ട്​ നമ്പർ നൽകി അതിലേക്ക്​ പണം നൽകാൻ ആവശ്യപ്പെ​ട്ടെങ്കിലും അതും നിരസിച്ചു. ഡെബിറ്റ്​ കാർഡ്​ ഫോ​ട്ടോതന്നെ അയക്കണമെന്ന്​ തുടർന്നും വിളിച്ചയാൾ ആവശ്യപ്പെട്ടതോടെ ഉപയോഗത്തിൽ ഇല്ലാത്ത ഒരുഡെബിറ്റ്​ കാർഡി​ൻെറ പടമെടുത്ത്​ അയച്ചു നൽകി. ഇതോടെ ഫോണിൽ ഒ.ടി.പി വരുമെന്നും അത്​ പറഞ്ഞാൽ പണം അക്കൗണ്ടിൽ എത്തുമെന്നും വിളിച്ചയാൾ അറിയിച്ചതോടെ സംഗതി തട്ടിപ്പാണെന്ന്​ ഉറപ്പിച്ച ഹോട്ടലുടമ പൊലീസിൽ പരാതി നൽകുമെന്ന്​ അറിയിച്ച്​ ഫോൺ കട്ട്​ ചെയ്​തു. ​ വിളിച്ച നമ്പർ പിന്നീട് പ്രവർത്തനരഹിതമായി. ''സമാനരീതിയിൽ രണ്ടുമാസം മുമ്പ്​ വൈപ്പിനിലെ ഒരു ഹോട്ടലുടമക്ക്​ കാൾ വന്നിരുന്നു. മിലിട്ടറിയിൽനിന്നാണെന്നാണ്​ പറഞ്ഞത്​. 25,000 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്​ത്​ നടത്തിയ തട്ടിപ്പിൽ അക്കൗണ്ടിലെ പണവും നഷ്​ടപ്പെട്ടു. അതി​ൻെറ അനുഭവം അറിഞ്ഞതുകൊണ്ടാണ്​ ഇത്തവണ മുൻകരുതൽ എടുത്തത്​'' -എടവനക്കാ​ട്ടെ ഹോട്ടലുടമ പറഞ്ഞു. ലോക്​ഡൗണിനുശേഷം തുറന്ന ഹോട്ടലുകളിൽ സൈന്യത്തിൽനിന്നെന്ന്​ പറഞ്ഞ്​ പാർസൽ ഓർഡർ ചെയ്​ത്​ വ്യാപകമായി തട്ടിപ്പ്​ നടന്നിരു​െന്നന്ന്​ കേരള ഹോട്ടൽ ആൻഡ്​​ റസ്​റ്റാറൻറ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ മൊയ്​തീൻകുട്ടി ഹാജി പറഞ്ഞു. ഹോട്ടലുടമകൾക്ക്​ ബോധവത്​കരണവും പൊലീസിൽ പരാതിയും നൽകിയിരു​െന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story