കൊച്ചി: െതരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചു നിൽക്കുന്ന സമയത്ത് സോളാർ കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വർണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾെപ്പടെയുള്ള വിഷയങ്ങളിൽനിന്ന് ഒളിച്ചോടാൻ വേണ്ടിയുള്ള രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഹൈബി ഈഡൻ എം.പി. പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻനിർത്തി സർക്കാർ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണ്. കഴിഞ്ഞ പാർലമൻെറ് െതരഞ്ഞെടുപ്പിന് നാളുകൾക്ക് മുമ്പാണ് കേസിൽ എഫ്.ഐ.ആർ ഇട്ടത്. കൃപേഷിൻെറയും ശരത് ലാലിൻെറയും കുടുംബം നിറകണ്ണുകളുമായി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടും അത് വകവെക്കാതെ കൊലപാതകം സി.ബി.ഐ അന്വേഷിക്കാതിരിക്കാൻ സുപ്രീംകോടതിവരെ പോയി ലക്ഷങ്ങൾ െചലവാക്കിയ സർക്കാർ ഇപ്പോൾ സി.ബി.ഐക്ക് പിന്നാലെ പോകുന്നു. ഇത്തരം ഹീനമായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പിൽ പൊതുജനം മറുപടി നൽകിയത് തങ്ങൾക്കെല്ലാം ലക്ഷക്കണക്കിന് വോട്ടിൻെറ ഭൂരിപക്ഷം നൽകിയാണ്. തട്ടിപ്പുകാരിയുടെ സാരിത്തുമ്പിൽ പിടിച്ച് െതരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന ഗതികേടിലേക്ക് ഇടതു മുന്നണി കൂപ്പുകുത്തിയെന്നും ഹൈബി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 12:06 AM GMT Updated On
date_range 2021-01-25T05:36:47+05:30രാഷ്ട്രീയ പ്രേരിതം, സർക്കാർ തരം താഴുന്നു -ഹൈബി ഈഡൻ
text_fieldsNext Story