Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈപാസ്​...

ബൈപാസ്​ ഉദ്​ഘാടനച്ചടങ്ങ് വിവാദം കെട്ടടങ്ങി; ഒഴിവാക്കിയ ജനപ്രതിനിധികളെ ഉൾപ്പെടുത്തി

text_fields
bookmark_border
Attn: APG ​thaj1 ഫയൽ ഒഴിവാക്കണം ആലപ്പുഴ: ഈ മാസം 28ന്​ നടക്കുന്ന ആലപ്പുഴ ബൈപാസ്​​ ​ഉദ്​ഘാടനച്ചടങ്ങിൽ ജില്ലയിലെ എം.പിമാരുടെയും മന്ത്രിമാരുടെയും പേര്​ ഒഴിവാക്കിയ വിവാദത്തിന്​ തിരശ്ശീല വീണു. ജനപ്രതിനിധികളായ എല്ലാവരെയും ഉൾപ്പെടുത്തി കേ​ന്ദ്രസർക്കാർ പുതിയപട്ടിക പുറത്തുവിട്ടതോടെയാണ്​ വിവാദം കെട്ടടങ്ങിയത്​. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ, കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ. സിങ്, കേ​ന്ദ്രമന്ത്രി വി. മുരളീധരന്‍, എ.എം. ആരിഫ്​ എം.പി, രാജ്യസഭാംഗം കെ.സി. വേണുഗോപാൽ, മന്ത്രിമാരായ ജി. സുധാകരൻ, ഡോ. ടി.എം. തോമസ്​ ഐസക്, പി. തിലോത്തമൻ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്​, ദേശീയപാത സെക്രട്ടറി ഗിരിധര്‍ അര്‍മാനെ, സംസ്ഥാന പൊതുമരാമത്ത്​ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് എന്നിവരുടെ പേരാണ്​ പുതിയ പട്ടികയിൽ ഉൾ​പ്പെടുത്തിയിരിക്കുന്നത്​. കളർകോട്​ ജങ്​ഷനിൽ ഉച്ചക്ക്​ ഒന്നിന്​ വിഡിയോ കോൺ​ഫറൻസ്​ വഴി ആരംഭിക്കുന്ന ഉദ്​ഘാടനച്ചടങ്ങ് 2.11ന്​ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്​. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമ​ന്ത്രി പിണറായി വിജയനും ചേർന്നാണ്​ ഉദ്​ഘാടനം നിർവഹിക്കുന്നത്​. പ​ങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക്​ നാല് മിനിറ്റ് വീതം സംസാരിക്കാനുള്ള സമയവും അനുവദിച്ചിട്ടുണ്ട്​. നേരത്തേ തയാറാക്കിയ കരട്​ പട്ടികയിൽ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്​, പി. തിലോത്തമൻ, എം.പിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാൽ എന്നിവർ ഉൾപ്പെട്ടിരുന്നില്ല. ഇതിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട്​ സംസ്ഥാനം കേന്ദ്രത്തിന്​ കത്തയച്ചതിന്​ പിന്നാലെയാണ്​ പുതിയ പട്ടിക തയാറാക്കിയത്​. പ്രധാനമന്ത്രി ഉദ്​ഘാടനം നടത്തുന്ന ചടങ്ങിൽ സുരക്ഷപ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി പ​ങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാറുണ്ട്​. എന്നാൽ, കേന്ദ്രമന്ത്രി വിഡിയോ കോൺഫറൻസ്​ വഴി നടത്തുന്ന ചടങ്ങിൽനിന്ന്​ സാധാരണ ജനപ്രതിനിധി​കളെ ഒഴിവാക്കാറില്ല. ഇത്തരം നീക്കത്തിന്​ പിന്നിൽ രാഷ്​​ട്രീയമായ ഇടപെടലാണെന്ന്​ ആരോപിച്ച്​ കേ​ന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെയും മന്ത്രി ജി. സുധാകരനെതിരെയും കെ.സി. വേണുഗോപാൽ എം.പിയും ഡി.സി.സി പ്രസിഡൻറ്​ എം. ലിജുവും രൂക്ഷവിമർശനം ഉന്നയിച്ച്​ വാർത്തസമ്മേളനം നടത്തിയിരുന്നു. ഔദ്യോഗികമായി ക്ഷണക്കത്ത്​ ലഭിച്ച ത​ൻെറയും ജില്ലയിലെ മന്ത്രിമാരുടെയും പേരുകൾ ബൈപാസ്​ ഉദ്​ഘാടനച്ചടങ്ങിൽനിന്ന്​ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്രമ​ന്ത്രി നിതിൻ ഗഡ്​കരിക്ക്​ എ.എം. ആരിഫ്​ എം.പി കത്തും​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story