Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'അപൂർവ ജനുസിൽപെട്ട...

'അപൂർവ ജനുസിൽപെട്ട രണ്ട്​ ഉറുമ്പുകൂടി'

text_fields
bookmark_border
കൊച്ചി: ഊസറെ (Ooceraea) എന്ന അപൂർവ ജനുസിൽപെട്ട രണ്ട് ഇനം ഉറുമ്പുകളെ ഇന്ത്യയിൽ പുതുതായി കണ്ടെത്തി. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഇവയെ കണ്ടെത്തിയത്. കൊമ്പിലെ ഖണ്ഡങ്ങളുടെ എണ്ണമാണ് ഈ ജനുസിലെ മറ്റ് സ്പീഷീസുകളിൽനിന്ന്​ ഇവയെ വ്യത്യസ്തമാക്കുന്നത്. കേരളത്തിൽനിന്ന്​ കണ്ടെത്തിയ പുതിയ ഉറുമ്പ് ഇനം, വിഖ്യാത പരിണാമ ജീവശാസ്ത്രജ്ഞർ പ്രഫ. അമിതാഭ് ജോഷിയുടെ പേരിൽ അറിയപ്പെടും. കേരളത്തിൽ പെരിയാർ ടൈഗർ റിസർവിൽനിന്ന് കണ്ടെത്തിയ ഒരു ഇനത്തിന് ഊസറെ ജോഷി (Ooceraea joshii) എന്ന് പേര് നൽകി. ഇന്ത്യ ഗവൺമൻെറി​ൻെറ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിലെ ജവഹർലാൽ നെഹ്റു സൻെറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർചിലെ (JNCASR) വിഖ്യാത പരിണാമ ജീവശാസ്ത്രജ്ഞനായ പ്രഫ. അമിതാഭ് ജോഷിയുടെ ബഹുമാനാർഥമാണ് ഈ പേര് നൽകിയത്. പുതിയ ഇനത്തി​ൻെറ സ്വഭാവഗുണങ്ങൾ, കണ്ടെത്തിയ പ്രദേശം, എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി പേര് നൽകുന്നത്. എന്നാൽ, പരിണാമ ജീവശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതി വിജ്ഞാനീയം, വർഗീകരണ ശാസ്ത്രം തുടങ്ങിയ പ്രത്യേക ഗവേഷണ മേഖലകളിലെ അതുല്യ സംഭാവനകൾക്കുള്ള ആദരമായി ഈ രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരുടെ പേരിലും പുതിയ സ്പീഷീസുകൾ അറിയപ്പെടാറുണ്ട്. ഇതാദ്യമായാണ് ഈ ജനുസിൽനിന്ന്​ കൊമ്പിൽ 10 ഖണ്ഡങ്ങളോട് കൂടിയ രണ്ട്​ സ്പീഷീസുകളെ കണ്ടെത്തിയത്. ഈ ജനുസിൽ ഇതുവരെ 14 സ്പീഷീസുകൾ ആണുള്ളത്. ഇതിൽ എ​ട്ടെണ്ണം ഒമ്പത്​ ഖണ്ഡങ്ങളുള്ളതും അഞ്ചെണ്ണം 11 ഖണ്ഡങ്ങളുള്ളതും ഒരെണ്ണം എട്ട്​ ഖണ്ഡങ്ങളുള്ളതുമാണ്. ഇന്ത്യയിൽ ഇതിന്​ മുമ്പ്​ കണ്ടെത്തിയ രണ്ട് സ്പീഷീസ്​ ഒമ്പതും പതിനൊന്നും ഖണ്ഡങ്ങളുള്ളവയാണ്. ഊസറെ ഡെകാമറ (Ooceraea decamera) എന്ന ഇനമാണ് തമിഴ്നാട്ടിൽനിന്ന്​ കണ്ടെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story