കൊച്ചി: എയിഡഡ് സ്കൂൾ അധ്യാപകരുടെ രാഷ്ട്രീയ പ്രവർത്തനം തടയണമെന്ന ഹരജിയിൽ സർക്കാറിൻെറ വാദം പൂർത്തിയായി. സർക്കാർ സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും രാഷ്ട്രീയ പ്രവർത്തനം വിലക്കിയിട്ടുണ്ടെങ്കിലും എയിഡഡ് സ്കൂൾ അധ്യാപകർക്ക് ഇതു ബാധകമാക്കാത്തത് അനീതിയാണെന്ന് കാട്ടി പിറവം പാഴൂർ സ്വദേശി ജിബു പി. തോമസ് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻെറ പരിഗണനയിലുള്ളത്. എയിഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം രാഷ്ട്രീയ അവകാശം അനുവദിച്ചിട്ടുണ്ടെന്നും കേരള വിദ്യാഭ്യാസ നിയമത്തിലും ചട്ടത്തിലും ഇതിന് വ്യവസ്ഥയുണ്ടെന്നുമായിരുന്നു സർക്കാർ വാദം. ഹരജിക്കാരുടെ മറുവാദത്തിനായി ഹരജി ബുധനാഴ്ചയും പരിഗണിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:02 AM GMT Updated On
date_range 2021-01-13T05:32:46+05:30എയിഡഡ് അധ്യാപകരുടെ രാഷ്ട്രീയ പ്രവർത്തനം: സർക്കാർ വാദം പൂർത്തിയായി
text_fieldsNext Story