കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൻെറ മുന്നൊരുക്കമായി വോട്ടർ ബോധവത്കരണ പരിപാടികൾക്ക് തുടക്കം. കൂടുതൽ പേരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ആദ്യപടിയായി യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാനും വോട്ടർ പട്ടികയിൽ പേരുചേർക്കാനും തുടങ്ങി. നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വീപ് ടീമിൻെറ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടികൾ. ഹയർ സെക്കൻഡറി സ്കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ. തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൻെറ പ്രാധാന്യം അറിയിക്കുന്ന ലഘു വിഡിയോകൾ പ്രദർശിപ്പിക്കും. ഓൺലൈൻ ക്ലാസുകളുടെ ഇടവേളകളിലാണ് പ്രദർശനം. ആകാശവാണി, എഫ്.എം റേഡിയോകൾ, സോഷ്യൽ മീഡിയകൾ വഴിയും ബോധവത്കരണ സന്ദേശങ്ങൾ കൈമാറുന്നുണ്ട്. ജില്ലയിലെ പട്ടികവർഗക്കാർ കൂടുതൽ താമസിക്കുന്ന കുട്ടമ്പുഴ പോലുള്ള പഞ്ചായത്തുകളിൽ ജില്ലതല സ്വീപ് ടീം നേരിട്ടെത്തിയാണ് വോട്ടർമാരെ ചേർക്കുന്നത്. നെറ്റ് വർക്ക് ലഭ്യമല്ലാത്തതിനാൽ ഇവിടെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് താലൂക്ക് കേന്ദ്രങ്ങളിൽ െവച്ച് പേരുകൾ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടൊപ്പം രാഷ്ട്രീയ പാർട്ടികളുടെയും സേവനം ഉൾപ്പെടുത്താനും തീരുമാനിച്ചു. ജില്ലയിൽ 18 -19 പ്രായപരിധിയിൽ 90,000 പേരുണ്ട്. ഇതിൽ പത്തു ശതമാനം മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 2021-01-13T05:29:51+05:30തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികൾക്ക് തുടക്കം
text_fieldsNext Story