Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ്​ മുക്​തരുടെ...

കോവിഡ്​ മുക്​തരുടെ പ്രശ്​നങ്ങൾ; സമഗ്ര പഠനത്തിന്​ ആരോഗ്യ വകുപ്പ്​

text_fields
bookmark_border
കൊച്ചി: സംസ്​ഥാനത്തെ കോവിഡ്​ മുക്​തരുടെ ആരോഗ്യപ്രശ്​നങ്ങൾ കൃത്യമായി നിരീക്ഷിക്കാനും പഠിക്കാനും ആരോഗ്യവകുപ്പ്​ വിവിധ തലങ്ങളിൽ സംവിധാനമൊരുക്കുന്നു. നിലവിൽ പ്രവർത്തനം ആരംഭിച്ച പോസ്​റ്റ്​ കോവിഡ്​ ക്ലിനിക്കുകളുടെ ഭാഗമായാണ്​ പദ്ധതി നടപ്പാക്കുന്നത്​. കോവിഡ്​ മുക്ത​ർക്ക്​ ഭാവിയിലുണ്ടാകാവുന്ന ആരോഗ്യപ്രശ്​നങ്ങൾക്ക്​ കോവിഡുമായി ബന്ധമുണ്ടോ എന്ന്​ കണ്ടെത്തുകയും വിഷയം വിദഗ്​ധസമിതികളുടെ പഠനത്തിന്​ വിധേയമാക്കുകയുമാണ്​ ലക്ഷ്യം. സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ മുക്​തരായവർ 4,88,437 ആണ്​. ഇവരിൽ പലർക്കും ചില ആരോഗ്യപ്രശ്​നങ്ങൾ നിലവിലുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. ശ്വാസകോശം, ഹൃദയം എന്നിവയെയും കാഴ്​ചയെയും ബാധിക്കുന്ന അനന്തര ഫലങ്ങളാണ്​ ചിലരിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ഈ സാഹചര്യത്തിൽ കോവിഡ്​ മുക്​തരുടെ സമ്പൂർണ വിവരശേഖരത്തിലൂടെ ഭാവി നടപടികൾ ഏകോപിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​. പ്രാഥമികാരോഗ്യ-സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ജനറൽ-ജില്ല-താലൂക്ക്​ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ഇതിനായി സംവിധാനമൊരുക്കും. ആശ വർക്കർമാർ വഴിയാകും കോവിഡ്​ മുക്​തരുടെ വിവരശേഖരണം. കോവിഡ്​ മുക്​തർക്കായി പ്രാഥമികാരോഗ്യകേ​ന്ദ്രങ്ങളിൽ പ്രത്യേക രജിസ്​റ്റർ സൂക്ഷിക്കും. ഒരു പേജ്​ ഒരാൾക്ക്​ എന്ന നിലയിൽ നീക്കിവെക്കും. എന്ത്​ ചികിത്സക്കായി എത്തിയാലും അവരവരുടെ പേജിലാകും വിവരങ്ങൾ രേഖപ്പെടുത്തുക. ആദ്യപരിശോധനയിൽ ആവശ്യമെന്ന്​ തോന്നുന്നവരെ താലൂക്കാശുപത്രിയിലേക്ക്​ റഫർ ചെയ്യും. കോവിഡ്​ മുക്​തർക്ക്​ ഭാവിയിലുണ്ടാകുന്ന ആരോഗ്യപ്രശ്​നങ്ങൾക്ക്​ കോവിഡുമായോ കോവിഡ് ചികിത്സയുമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്​ രജിസ്​റ്ററിലെ വിവരങ്ങൾ താരതമ്യപ്പെടുത്തി വിശകലനം ചെയ്യും. പ്രശ്​നങ്ങൾ എത്രകാലം നീണ്ടുനിൽക്കുന്നു, രോഗാവസ്​ഥ സങ്കീർണതയിലേക്ക്​ നീങ്ങാൻ എത്ര സമയമെടുക്കുന്നു തുടങ്ങിയ കാര്യങ്ങൾ സസൂക്ഷ്​മം നിരീക്ഷിക്കും. ഒരുപാട്​ പേർക്ക്​ ഒരേ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വിദഗ്​ധസമിതിയുമായി ആലോചിച്ച്​ നിഗമനത്തിലെത്തും. ആരോഗ്യ ഡയറക്​ടറേറ്റ്​, മെഡിക്കൽ കോളജുകൾ എന്നിവക്ക്​ പുറമെ ജില്ലകൾ തോറും ഇത്തരം വിദഗ്​ധ സമിതികൾക്ക്​ രൂപം നൽകിയിട്ടുണ്ട്​. നിലവിൽ സ്വകാര്യ ആശുപത്രികളെ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. -സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story