Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവില്ലേജ് ഓഫിസിന്​...

വില്ലേജ് ഓഫിസിന്​ മുന്നിൽ സി.പി.​െഎ നേതാവിെൻറ ബഹളം

text_fields
bookmark_border
വില്ലേജ് ഓഫിസിന്​ മുന്നിൽ സി.പി.​െഎ നേതാവിൻെറ ബഹളം കാക്കനാട്: വില്ലേജ് ഓഫിസിന് മുന്നിൽ സി.പി.​െഎ പ്രാദേശിക നേതാവ് ബഹളംവെച്ചു. ബുധനാഴ്ച വൈകീട്ടോടെ കാക്കനാട് വില്ലേജ് ഓഫിസിന് മുന്നിലായിരുന്നു സംഭവം. കൈവശാവകാശ സർട്ടിഫിക്കറ്റിനായി പ്രദേശത്തെ ഒരു ഡോക്ടർ സമർപ്പിച്ച അപേക്ഷ വില്ലേജ് ഓഫിസർ പി.വി. ബെന്നി മടക്കി അയക്കുകയായിരുന്നു. ഓൺലൈൻ വഴിയുള്ള അപേക്ഷയോടൊപ്പം ഒറിജിനൽ രേഖകൾ സമർപ്പിച്ചിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ മടക്കിയത്. തുടർന്ന് വൈകീട്ട് മൂന്നരയോടെ വില്ലേജ് ഓഫിസിലെത്തിയ നേതാവ് ബഹളം വെക്കുകയും ഭീഷണി മുഴക്കുകയും ആയിരുന്നു. ത​ൻെറ കക്ഷിയോട് ആവശ്യമില്ലാത്ത രേഖകൾ ചോദിച്ചുവെന്ന് ആരോപിച്ചായിരുന്നു ഭരണപക്ഷ അനുകൂല സർവിസ് സംഘടനയുടെ പ്രവർത്തകൻ കൂടിയായ വില്ലേജ് ഓഫിസർക്കെതിരെ ബഹളം വെച്ചത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് ഇയാൾ പോയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story