Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിസെപ്പിലെ വ്യവസ്ഥകൾ...

മെഡിസെപ്പിലെ വ്യവസ്ഥകൾ ചികിത്സ തേടിയെത്തുന്നവരെ വലക്കുന്നു

text_fields
bookmark_border
കൊച്ചി: സംസ്ഥാന സർക്കാർ ഏറെ അഭിമാനത്തോടെ അവതരിപ്പിച്ച മെഡിസെപ്​ ഇൻഷുറൻസ്​ പദ്ധതിയിലെ വ്യവസ്ഥകൾ ചികിത്സ തേടിയെത്തുന്നവർക്ക്​ തിരിച്ചടിയാകുന്നു. നിരവധി പരാതികളാണ്​ മെഡിസെപ്പിലെ ഇൻഷുറൻസ്​ പദ്ധതിയിലെ വ്യവസ്ഥകളെക്കുറിച്ച്​ ഉയരുന്നത്​. പ്രധാന ആശുപത്രികൾ പദ്ധതിയുടെ ഭാഗമായിട്ടില്ല എന്ന വിമർശനം ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. ഒരാൾക്ക്​ തന്നെ കൂടുതൽ ആനുകൂല്യം ലഭിക്കാതിരിക്കാൻ എന്ന പേരിൽ ഉൾക്കൊള്ളിച്ച വ്യവസ്ഥകൾ ചികിത്സ തേടുന്നവരെ ബുദ്ധിമുട്ടിലാക്കുകയാണ്​. സാധാരണ സ്വകാര്യ ഇൻഷുറൻസ്​ കമ്പനികൾ പലതും അപകടങ്ങൾ ഉൾപ്പെടെയുള്ളവക്ക്​​ പരാമാവധി തുക എന്ന പരിധി വെക്കുമ്പോൾ മെഡിസെപ്പിന്‍റെ ഭാഗമായി തുകയും അതോടൊപ്പം ചികിത്സ ദിവസങ്ങളു​ടെ പരിധിയും നിശ്ചയിക്കുന്നു. ന്യുമോണിയക്കുള്ള ചികിത്സ ഈ പദ്ധതിയുടെ പാക്കേജിൽ ഉണ്ടെങ്കിലും ചികിത്സക്ക്​ നിശ്ചയിച്ചിരിക്കുന്നത്​ അഞ്ചുദിവസമാണ്.​ അതിന്​ മുകളിലേക്ക്​ ചികിത്സ പോയാൽ പണം രോഗിയിൽനിന്ന്​ ഈടാക്കും. പ്രസവത്തിന്​ ഇൻഷുറൻസ്​ ഉണ്ടെങ്കിലും ജനിക്കുന്ന കുഞ്ഞിന്​ ആ ദിവസത്തെ പരിരക്ഷ മാത്രമാണുള്ളത്.​ കുഞ്ഞിന്​ പിന്നീട്​ ഉണ്ടാകുന്ന ​ചികിത്സച്ചെലവ്​ ബന്ധപ്പെട്ടവർ അടക്കേണ്ടി വരും. കഴിഞ്ഞ ദിവസം കൊച്ചിയിൽ അമ്മയു​ടെ ചികിത്സാർഥം പദ്ധതിയിൽപെട്ട സ്വകാര്യ ആശുപത്രിയിൽ പോയ അധ്യാപകന്​ ഈ വ്യവസ്ഥകൾ കാരണം 25,000 രൂപയാണ്​ അടക്കേണ്ടി വന്നത്​. സർജറിക്ക്​ ഇൻഷുറൻസ്​ പരിരക്ഷ ലഭിക്കുകയും ശേഷം ഡിസ്​ചാർജ്​ വാങ്ങി വീട്ടിലെത്തി കുറച്ച്​ ദിവസങ്ങൾക്കുശേഷം അണുബാധ ഉണ്ടാകുകയും ചെയ്തു. ഇൻഷുറൻസ്​ പരിരക്ഷ ലഭിക്കും എന്ന്​ കരുതി ഇതേ ആശുപത്രിയിൽ പോയ ഇവർക്ക്​ ഡിസ്​ചാർജ്​ സമയത്ത്​ പണം അടക്കാനാണ്​ ആശുപത്രി അധികൃതർ ആവശ്യ​പ്പെട്ടത്​. സർജറി പാക്കേജിൽ ഉൾപ്പെട്ടെങ്കിലും ശസ്ത്രക്രിയക്ക്​ ഡിസ്​ചാർജ്​ വാങ്ങിയശേഷം നടക്കുന്ന ചികിത്സക്ക്​​ ഇൻഷുറൻസ്​ നൽകാൻ വ്യവസ്ഥ ഇ​ല്ലെന്നാണ്​ ​ഇവർ വിശദീകരിച്ചത്​. മെഡിസെപ്പിന്‍റെ കസ്റ്റമർ കെയറിൽ വിളിച്ച​പ്പോൾ അത്​ ലഭിക്കും എന്ന്​ ആവർത്തിക്കുന്നുണ്ടെങ്കിലും ആശുപത്രി അധികൃതർ ഇൻഷുറൻസ്​ തുക ലഭിക്കില്ലെന്ന്​ രേഖാമൂലം അധ്യാപകനെ അറിയിച്ചു. മെഡിസെപ്പിലെ വ്യവസ്ഥകളിലെ പ്രശ്​നങ്ങൾ പരിഹരിക്കണമെന്ന്​ ആവശ്യം ശക്തമാകുന്നതിനിടയിലാണ്​ ഇത്തരം സംഭവങ്ങളും ഉണ്ടാകുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story