Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹെറോയിൻ കൊണ്ടുവന്നത്​...

ഹെറോയിൻ കൊണ്ടുവന്നത്​ ആർക്കുവേണ്ടിയെന്നതിൽ വ്യക്തതയില്ല; അന്വേഷണം വിപുലമാക്കി ഡി.ആർ.ഐ

text_fields
bookmark_border
കൊച്ചി: ലക്ഷദ്വീപിനു സമീപം പുറംകടലിൽനിന്ന് 1,526 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ, ലഹരിമരുന്ന്​ ആർക്ക്​ വേണ്ടിയാണ്​ കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യക്തതയായില്ല. തമിഴ്​നാട്ടിലേക്കോ കേരളത്തിലേക്കോ ആകാം ഇത്രയും അളവിൽ മയക്കുമരുന്ന്​ കടത്തിയതെന്ന നിഗമനത്തിലാണ്​ അ​ന്വേഷണസംഘം. ഇതിന്‍റെ യഥാർഥ ലക്ഷ്യസ്ഥാനവും പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്​ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ). അതേസമയം, പാകിസ്താനിലെ പഞ്ചസാര മില്ലിന്റെ വിലാസത്തിലാണ് ഹെറോയിന്‍ കൊണ്ടുവന്നതെന്ന്​ കണ്ടെത്തിയതിനാൽ പാകിസ്താനുമായി മയക്കുമരുന്ന്​ കടത്തിന്​ ബന്ധമുണ്ടെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചു​. പിടിയിലായവരിൽ തിരുവനന്തപുരം സ്വദേശികളായ രണ്ട്​ മലയാളികളുമുണ്ട്​. ലഹരിമരുന്നുമായി പോയ ബോട്ടുകൾ പിടികൂടിയ കടൽപാതയിലൂടെ ശ്രീലങ്കയിലേക്ക്​ ലഹരിമരുന്നുകൾ കടത്താറുണ്ട്​. എന്നാൽ, കസ്റ്റഡിയിലുള്ളവരുടെ കൂട്ടത്തിൽ ശ്രീലങ്കൻ സ്വദേശികളില്ലെങ്കിലും അന്വേഷണസംഘം ഇതിൽ ശ്രീലങ്കൻ ബന്ധം സംശയിക്കുന്നു​​. സംഘത്തിന്​ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സംസ്ഥാനത്തിന്​ അകത്തും പുറത്തും വിപുലമായ അ​ന്വേഷണമാണ്​ നടന്നുവരുന്നത്​. ഇതിന്‍റെ ഭാഗമായി വിവധിയിടങ്ങളിൽ തിരച്ചിലും നടത്തിവരുന്നു​. വിദേശബന്ധവും പരിശോധിക്കുന്നുണ്ട്​. മുമ്പ്​ മയക്കുമരുന്ന്​ പിടികൂടിയതുമായി ബന്ധപ്പെട്ട്​ പിടിയിലായവരെയും അവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷിക്കൽ ആരംഭിച്ചു​. അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണവും തുടങ്ങി​. ഓരോ കിലോഗ്രാം വീതമുള്ള പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 218 കിലോഗ്രാം ലഹരിമരുന്നാണ്​ ഡി.ആർ.ഐ പിടികൂടിയത്​. വരുംദിവസങ്ങളിൽ കൂടുതൽ പേർ സംഭവത്തിൽ പിടിയിലാവുമെന്നാണ്​ സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story