ചെങ്ങന്നൂർ: ട്രെയിനിൽ മാസ്ക് ധരിക്കാതെ ചായവിൽപന നടത്തിയെന്ന പരാതിയിൽ റെയിൽവേ പിഴയിട്ടു. വിശദീകരണ നോട്ടീസും നൽകി. യാത്രക്കാരനായ മാധ്യമപ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്നാണ് റെയിൽവേ പൊലീസ് പിഴയിട്ടത്.
20ന് വൈകീട്ട് 3.30ഓടെ തിരുവനന്തപുരം-ന്യൂഡൽഹി 2625 നമ്പർ സ്പെഷൽ ട്രെയിനിലാണ് പരാതിക്കിടയായ സംഭവം. ചെങ്ങന്നൂർ പുലിയൂർ സ്വദേശിയായ ഫിലിപ് ജോണാണ് പരാതി നൽകിയത്. ട്രെയിൻ യാത്രക്കാർക്ക് ചായവിൽപന നടത്തുന്നവർ ശരിയായ വിധം മാസ്ക് ഉപയോഗിക്കാതെ യാത്രക്കാർക്ക് ചായ ഒഴിച്ചുനൽകുന്നതിനെതിരെ താക്കീത് നൽകിയെങ്കിലും വീണ്ടും ഇത് ആവർത്തിച്ചതോടെ ടി.ടി.ഇയോട് പരാതി പറഞ്ഞു. തുടർന്ന് ഫോട്ടോ എടുത്ത് റെയിൽവേ പൊലീസിൽ പരാതിയും നൽകി.
ട്രെയിനിൽ എറണാകുളത്ത് എത്തിയപ്പോൾ റെയിൽവേ െപാലീസ് പാൻട്രി മാനേജർക്ക് വിശദീകരണ നോട്ടീസ് നൽകി. 2000 രൂപ പിഴയും നൽകി. എല്ലാ വിൽപനക്കാർക്കും പുതിയ മാസ്കും നൽകി.