Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആരു ജയിച്ചാലും...

ആരു ജയിച്ചാലും വേണ്ടില്ല, വർണലഡു തയാർ

text_fields
bookmark_border
ആരു ജയിച്ചാലും വേണ്ടില്ല, വർണലഡു തയാർ
cancel

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്നാ​ൽ ഏ​തു​കാ​ല​ത്തും ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​ക്ക​പ്പെ​ടു​ന്ന ഒ​രേ​യൊ​രു വ​സ്​​തു​വേ ഉ​ള്ളൂ. അ​ത്​ ഏ​വ​ര​ു​െ​ട​യും പ്രി​യ​പ്പെ​ട്ട മ​ധു​ര പ​ല​ഹാ​ര​മാ​യ ല​ഡു​വാ​ണ്. ഒ​രു പ​ര​സ്യ​വാ​ച​ക​ത്തി​ൽ​നി​ന്ന്​ 'മ​ന​സ്സി​ൽ ല​ഡു പൊ​ട്ടി' എ​ന്ന ചൊ​ല്ലു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ പി​റ​വി​യെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​രുേ​മ്പാ​ൾ പ​ല​രു​െ​ട​യും മ​ന​സ്സി​ൽ ല​ഡു പൊ​ട്ടു​ക​ത​ന്നെ ചെ​യ്യും. സ്വ​ന്തം മു​ന്ന​ണി​യി​െ​ല​യോ പാ​ർ​ട്ടി​യി​െ​ല​യോ സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ടു​േ​മ്പാ​ൾ​പോ​ലും ചി​ല​രു​ടെ മ​ന​സ്സി​ൽ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ക പ​തി​വാ​ണ്. കൃ​ത്യ​മാ​യി 'പ​ണി' കൊ​ടു​ത്ത​താ​ണ്​ അ​തി​ന്​ കാ​ര​ണം.

ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്ന്​ ക​രു​തി ല​ഡു​വും പ​ട​ക്ക​വും വാ​ങ്ങി​വെ​ച്ച​വ​ർ നി​രാ​ശ​രാ​കു​ന്ന സം​ഭ​വ​ങ്ങ​ളും പ​തി​വാ​ണ്. അ​ങ്ങ​നെ വ​രു​േ​മ്പാ​ൾ അ​പ്ര​തീ​ക്ഷി​ത വി​ജ​യം നേ​ടി​യ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ളു​ക​ൾ ര​ഹ​സ്യ​മാ​യി ചെ​ന്ന്​ അ​വ വാ​ങ്ങു​ന്ന​തും അ​പൂ​ർ​വ​മാ​യെ​ങ്കി​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

മി​ക്ക ബേ​ക്ക​റി​ക​ളും ഇ​തി​ന​കം ഇ​ല​ക്​​ഷ​ൻ സ്​​പെ​ഷ​ൽ ​ല​ഡു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. തൂ​ക്ക​ത്തി​നാ​ണ്​ വി​ല. ശ​രാ​ശ​രി 150 രൂ​പ​യാ​ണ്​ കി​ലോ​ക്ക്​​ വി​ല.

ഇ​ത്ത​വ​ണ ഓ​റ​ഞ്ച്, പ​ച്ച, മ​ഞ്ഞ നി​റ​ങ്ങ​ളി​ലു​ള്ള കേ​ക്കു​ക​ളാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​മാ​ണി​ച്ച്​ ന്യൂ ​ഗ​ു​ജ​റാ​ത്തി സ്വീ​റ്റ്​​സ്​ ഉ​ട​മ ഹ​രി​ക്കു​ട്ട​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കി​ലോ​ക്ക്​ 160 രൂ​പ​യാ​ണ്​ വി​ല. മി​ക്ക​വ​രും ല​ഡു​ത​ന്നെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ 140 രൂ​പ​യു​ടെ ജി​ലേ​ബി​ക്കാ​ണ്​ മു​ൻ​തൂ​ക്കം. ഇ​ത് ര​ണ്ടും തീ​ർ​ന്നാ​ൽ ഹ​ൽ​വ​യും മൈ​സൂ​ർ​പാ​ക്കു​മൊ​ക്കെ​യു​ണ്ട്. ഇ​തൊ​ന്നും പോ​രെ​ങ്കി​ൽ ഗ​ഗ​നും ദി​ൽ​ക്കു​ഷു​മൊ​ക്കെ​കൊ​ണ്ട്​ തൃ​പ്തി​പ്പെ​ടാ​ൻ ത​യാ​റാ​ണ്​ അ​ണി​ക​ൾ.

Show Full Article
TAGS:
News Summary - colour laddu ready for election winners
Next Story