Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right765 പേർക്ക്​ കോവിഡ്​;...

765 പേർക്ക്​ കോവിഡ്​; 726 സമ്പർക്കം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ 765 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 726 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ വിദേശത്തുനിന്നും രണ്ടുപേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 672പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 27,009 പേർ രോഗമുക്തരായി. 8440പേർ ചികിത്സയിലുണ്ട്​. കണ്ടെയ്ൻമൻെറ്​ സോൺ ആലപ്പുഴ: ചേർത്തല സൗത്ത്-വാർഡ് ആറ്​ (ചിന്നൻ കവലക്ക് കിഴക്ക് കാര്യാട്ട് മഠത്തിന് തെക്ക്​), തണ്ണീർമുക്കം-വാർഡ് എട്ട്​ (വെളിയമ്പ്ര, മാന്തിയിൽ, കരിയിൽ, പൊക്കത്തിൽ ഭാഗം), ചേർത്തല നഗരസഭ-വാർഡ് -19 (ട്രാവൻകൂർ പാലസി​ൻെറ വടക്കുകൂടി പോകുന്ന റോഡി​ൻെറ തെക്ക്​, കുന്നേൽ അമ്പലം റോഡി​ൻെറ കിഴക്ക്​, 11ാം മൈൽ പി.എസ് കവല റോഡി​ൻെറ കിഴക്ക്​, നാഷനൽ ഹൈവേയുടെ പടിഞ്ഞാറ്​), വാർഡ് 20 (പി.കെ.എസ് കാൾട്ടൻ കമ്പനി റോഡ്​ തെക്ക്, ആറാശ്ശേരി റോഡ്​ കിഴക്ക്, 11ാംമൈൽ പി.എസ് കവല റോഡി​ൻെറ കിഴക്ക് , തോടി​ൻെറ പടിഞ്ഞാറ്​ വട്ടവെളി പാലം-എ.എസ് കനാൽ റോഡ്), വാർഡ് 24 (കുറുപ്പങ്കുളങ്ങര ജങ്ഷൻ മുതൽ സൻെറ്​ മാർട്ടിൻ ജങ്​ഷൻ കഴിഞ്ഞ് കീരിപ്പനാട് റോഡ് ചേരുന്ന ഭാഗം വരെ റോഡി​ൻെറ തെക്ക്, കുറുപ്പങ്കുളങ്ങര ജങ്ഷൻ മുതൽ മറ്റവന ജങ്​ഷൻ വരെ റോഡി​ൻെറ കിഴക്ക്, മറ്റവന ജങ്ഷൻ മുതൽ കിഴക്കോട്ട്​ ഷൺമുഖ ക്ഷേത്രം വരെ റോഡി​ൻെറ വടക്ക്, ഷൺമുഖ ക്ഷേത്രം ജങ്​ഷൻ മുതൽ വടക്കോട്ട് കരിപ്പനാട്ട് റോഡ് ചേർത്തല-കുറുപ്പങ്കുളങ്ങര റോഡിൽ ചേരുന്ന ഭാഗം വരെ റോഡി​ൻെറ പടിഞ്ഞാറ്), എഴുപുന്ന-വാർഡ് ഒന്ന്​ (ധീവരസഭ കെട്ടിടത്തി​ൻെറ പടിഞ്ഞാറുമുതൽ കായൽത്തീരം വരെയും മുണ്ടുപറമ്പ് റോഡ് മുതൽ ഓമനത്തറ തോട് വഴി കായൽത്തീരം വരെയുള്ള പ്രദേശവും). ഒഴിവാക്കിയത്​: കോടംതുരുത്ത്​-വാർഡ് ഏഴ്​, എട്ട്​, മുളക്കുഴ വാർഡ് -ഒന്ന്​, വയലാർ-വാർഡ് ഏഴ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story