Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right16 കോടിയിലധികം...

16 കോടിയിലധികം അപഹരിച്ച ബാങ്ക്​ ഭരണസമിതിയെ പിരിച്ചുവിടണം -സമര സഹായ സമിതി

text_fields
bookmark_border
തുറവൂർ: പട്ടണക്കാട് സർവിസ് സഹകരണ ബാങ്കിൽ നടന്ന 16 കോടിയിലധികം രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്ന് സമര സഹായ സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 11 പേരാണ് ഭരണസമിതിയിൽ ഉള്ളത്. അഴിമതി നടന്ന കഴിഞ്ഞ ഭരണ സമിതിയിലെ നാല്​ അംഗങ്ങളായ എം.കെ. ജയപാല്‍ (നിലവില്‍ പ്രസിഡൻറ്​), വി.കെ. രാജു, പി.കെ. നസീര്‍, ആര്‍.ഡി. രാധാകൃഷ്ണന്‍ എന്നിവരെയാണ് അയോഗ്യരാക്കി ജോയൻറ്​ രജിസ്ട്രാർ ഉത്തരവ് വന്നത്. എന്നാൽ, ബാക്കിയുള്ള ഏഴുപേരെ ഉപയോഗിച്ച് കാലാവധി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഇത്​ അനുവദിച്ചാൽ ഇനിയും ചിത്രത്തിൽ വരാത്ത അഴിമതികൾ മുങ്ങിപ്പോകും. അസി. രജിസ്ട്രാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കണം. പ്രതികളിൽനിന്ന് തുക എത്രയും വേഗം തിരിച്ചുപിടിക്കണം. ബാങ്കിൽ നിക്ഷേപിച്ച പണം നഷ്​ടപ്പെട്ട ബാങ്ക് അംഗങ്ങൾക്ക് എത്രയും വേഗം പണം നൽകണമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും സമര സഹായ സമിതി ചെയർമാൻ എസ്. ബാഹുലേയൻ, കൺവീനർ എൻ.പി. ഷിബു, ടി.എം. ഷെറീഫ്, എസ്.പി. സുമേഷ് എന്നിവർ ആവശ്യപ്പെട്ടു. വിളവെടുപ്പ് ഉദ്ഘാടനം തുറവൂർ: തുറവൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബ്രദേഴ്സ് പുരുഷ സ്വയംസഹായ സംഘത്തി​ൻെറ നേതൃത്വത്തില്‍ മനയ്ക്കല്‍ പുരയിടത്തില്‍ നടത്തിയ കരനെല്‍കൃഷി വിളവെടുപ്പ് നടന്നു. ഒരേക്കറോളം വരുന്ന പുരയിടത്തിലാണ് കരനെല്‍കൃഷി ചെയ്​തത്​. വിളവെടുപ്പ് ഉദ്ഘാടനം തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അനിത സോമന്‍ നിർവഹിച്ചു. പഞ്ചായത്ത്​ അംഗം ആര്‍. വിദ്യാധരന്‍, കൃഷി അസി.​ ഓഫിസര്‍ എ.എം. വിനീത്, ബ്രദേഴ്സ്​ ഭാരവാഹികളായ കെ. രവി, സന്തോഷ് തുടങ്ങിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story