Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതദ്ദേശീയം...

തദ്ദേശീയം 2020-കുത്തിയതോട്​ പഞ്ചായത്ത്​

text_fields
bookmark_border
തുറവൂർ: തെരഞ്ഞെടുപ്പിൽ ആർക്കും പിടികൊടുക്കാത്ത പഞ്ചായത്താണ്​ ക​ുത്തിയതോട്. ഇവിടെ തുടക്കം മുതൽ ഒടുക്കം വരെയും നാടകീയസംഭവങ്ങൾക്കാണ്​ സാക്ഷ്യം വഹിച്ചത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സീറ്റ്​ നൽകാതിരുന്നതിനെത്തുടർന്ന്​ സ്വതന്ത്രയായി മത്സരിച്ച വനിതയെ പ്രസിഡൻറാക്കിയാണ്​ എൽ.ഡി.എഫ്​ അധികാരം തിരിച്ചുപിടിച്ചത്​. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച പ്രേമാ രാജപ്പനാണ്​ പ്രസിഡൻറ്​. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നത്​ രാഷ്​ട്രീയ അനിശ്ചിത്വത്തിനും വികസനത്തിനുമൊക്കെ തടസ്സമായിട്ടുണ്ട്​. വാർഷിക പദ്ധതി 2015 -_16 പകുതി കഴിഞ്ഞപ്പോഴാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്​. ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടി തുടർഭരണം തേടിയാണ്​ എൽ.ഡി.എഫ്​ പടയൊരുക്കം. അധികാരവടംവലിയിൽ വികസനമുരടിപ്പ്​ തുറന്നുകാട്ടിയാണ്​ യു.ഡി.എഫ്​ പോരിനിറങ്ങുന്നത്​. കഴിഞ്ഞതവണത്തെ സീറ്റ്​ നിലനിർത്താനുള്ള പരിശ്രമത്തിലാണ്​ ബി.ജെ.പി. കാർഷികമേഖലക്ക്​ മുൻതൂക്കം നൽകുന്ന പദ്ധതികൾ, പ്രളയാനന്തര സഹായം, മത്സ്യത്തൊഴിലാളികളുടെയും ജനങ്ങളുടെ ജീവിതനിലവാരവും ഉയർത്താൻ സഹായകരമായ പദ്ധതികൾ, പൊതുവിദ്യാലയങ്ങൾ, അംഗൻവാടികൾ എന്നിവയുടെ നവീകരണം, തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കി, പൊതുകുളങ്ങളും തോടുകളും ശുചീകരിച്ചു തുടങ്ങിയവയാണ്​​ എൽ.ഡി.എഫ്​ മുന്നോട്ടുവെക്കുന്ന പ്രധാന വികസനനേട്ടങ്ങൾ. ഭരണസമിതി പ്രവർത്തനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിയതി​ൻെറ നേർക്കാഴ്​ച വോട്ടർമാരിലേക്ക്​ എത്തിക്കാനുള്ള ശ്രമത്തിലാണ്​ യു.ഡി.എഫ്​. കാർഷികമേഖലയിൽ നിരവധി പദ്ധതികൾ, മാലിന്യപ്രശ്​നം, ആധുനിക ക്രിമറ്റോറിയം, തകർന്ന ഗ്രാമീണ റോഡുകൾ തുടങ്ങിയവ വികസനത്തിൽ ഒന്നും നടപ്പാക്കിയില്ലെന്നാണ്​ ഇവരുടെ കുറ്റ​െപ്പടുത്തൽ. കക്ഷിനില ആകെ-16 സി.പി.എം -3 സി.പി.ഐ -4 കോൺഗ്രസ് -5 ബി.ജെ.പി -4 എം.കെ. സുരേഷ് ബാബു കളവംകോടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story