Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമീൻകുഴി തോടിന്...

മീൻകുഴി തോടിന് ശാപമോക്ഷം; നവീകരണത്തിന്​ 18 ലക്ഷം

text_fields
bookmark_border
വടുതല: അരൂക്കുറ്റി പഞ്ചായത്ത് അഞ്ച്, ആറ്, 12, 13 വാർഡുകളിലൂടെ കടന്ന് വേമ്പനാട്ടുകായലിൽ എത്തുന്ന തെള്ളിക്കാട്ട് മീൻകുഴി തോടിന് ശാപമോക്ഷമാകുന്നു. ഹരിത കേരളത്തിൽ ഉൾപ്പെടുത്തി നവീകരണത്തിന്​ ഇറിഗേഷൻ വകുപ്പ്​ 18 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. തോട് ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവൃത്തിയാണ് നടക്കുക. മീൻകുഴി തോട് നവീകരിക്കുക എന്നത്​ ദീർഘനാളായുള്ള ആവശ്യമായിരുന്നു. ഒരുകാലത്ത് തെളിവെള്ളം ഒഴുകിയിരുന്ന തോട്​ ഇന്ന്​ മാലിന്യവാഹിനിയാണ്​. കുളിക്കാനും കഴുകാനുംവരെ ഉപയോഗിച്ച തോട്ടിൽ ഇറങ്ങാൻപോലും ആളുകൾ ഭയപ്പെടുന്നു. എല്ലാ മാലിന്യവും ഇതിലൂടെ ഒഴുക്കുന്നുണ്ട്. ചരക്കുവഞ്ചികൾ ഉൾപ്പെടെ ഇതിലൂടെ സഞ്ചരിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പ് വീട് നിർമാണസാമഗ്രികളും മറ്റും ഈ തോട്ടിലൂടെയാണ് കൊണ്ടുവന്നിരുന്നത്. മഴക്കാലത്ത് പ്രദേശത്തെ പെയ്​ത്തുവെള്ളമെല്ലാം ഒഴുകിപ്പോയിരുന്നത് തോട്ടിലേക്കായിരുന്നു. വർഷങ്ങൾക്ക് മുമ്പുവരെ വർഷാവർഷം തോടി​ൻെറ ഇരുകരയും തോടും നവീകരിച്ചിരുന്നതാണ്. apl THELLIKKAATTU MEENKUZHI THODU നവീകരണം ഉദ്ദേശിക്കുന്ന വടുതല മീൻകുഴി തോട്​ ഇറിഗേഷൻ വകുപ്പ്​ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story