Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപക്ഷിപ്പനി: 15,655...

പക്ഷിപ്പനി: 15,655 താറാവിനെ കൊന്നു

text_fields
bookmark_border
കൊല്ലാനുള്ളത്​​ 23,023 എണ്ണം ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ രണ്ടുദിവസത്തിലായി 15,655​ താറാവിനെ കൊന്നൊടുക്കി. മൃഗസംരക്ഷണവകുപ്പി​ൻെറ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന ഏഴ്​ റാപ്പിഡ് റെസ്പോൺസ് ടീം പക്ഷിപ്പനിബാധിത മേഖലയിലെത്തി താറാവുകളെ പിടികൂടി​ ചാക്കിൽ കെട്ടിയാണ്​ സംസ്​കരിച്ചത്​. രണ്ടാം ഘട്ടത്തിൽ പക്ഷിപ്പനി ബാധിച്ച മേഖലയിൽ മാത്രം 38,678 താറാവിനെയാണ്​ കൊന്നുകത്തിക്കേണ്ടത്​. ഇതനുസരിച്ച്​ നെടുമുടിയിൽ 22,803 ഉം കരുവാറ്റയിൽ 15,875 ഉം താറാവുകളെയാണ്​ ​െകാല്ലേണ്ടത്​. നെടുമുടി പഞ്ചായത്തിലെ നാല്​, 12, 15 വാർഡുകളിലും കരുവാറ്റ പഞ്ചായത്തിൽ ഒന്നാം വാർഡിലുമാണ്​ നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്​. വ്യാഴാഴ്​ച നെടുമുടിയിൽ 7155 ഉം കരുവാറ്റയിൽ 8500ഉം താറാവുകൾ ഉൾപ്പെടെ 15,655 എണ്ണത്തെയാണ്​ കൊന്നത്​. ഭോപാൽ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനഫലം ചൊവ്വാഴ്​ച വൈകീട്ട്​ എത്തിയതോടെയാണ്​ കൂടുതൽ മേഖലയിൽ പക്ഷിപ്പനിയു​ണ്ടെന്ന്​​ തിരിച്ചറിഞ്ഞത്​. വ്യാ​ഴാഴ്​ച മൃഗസംരക്ഷണവകുപ്പി​ൻെറ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന ഏഴ്​ റാപ്പിഡ് റെസ്പോൺസ് ടീമുകൾ താറാവുകളടക്കമുള്ള പക്ഷികളെ പിടികൂടി കൊന്നൊടുക്കുകയായിരുന്നു. സംഘത്തിൽ ഒരു വെറ്ററിനറി ഡോക്ടറും രണ്ട്​ ലൈവ്​സ്​റ്റോക്​ ഇൻസ്പെക്ടർമാരും രണ്ട്​ അറ്റൻഡർമാരുമാണുള്ളത്​. ബുധനാഴ്​ച വിറകി​ൻെറ ലഭ്യതക്കുറവിനൊപ്പം പഞ്ചായത്തുകൾക്ക്​ ഫണ്ടില്ലാത്തതും കത്തിക്കൽ നടപടിക്ക്​ ഏറെ ​പ്രതിസന്ധി സൃഷ്​ടിച്ചിരുന്നു. വിറകും ഡീസലും പഞ്ചസാരയും അടക്കമുള്ള വസ്​തുക്കൾ വാങ്ങുന്നതിന്​ പഞ്ചായത്തുകളുടെ തനത്​ ഫണ്ടിൽനിന്ന്​ പണം കണ്ടെത്തിയാണ്​ പ്രതിസന്ധിക്ക്​ വിരാമമിട്ടത്​. നെടുമുടി പഞ്ചായത്തിൽ മാത്രം താറാവുകളെ കത്തിച്ച്​ മറവുചെയ്യാൻ അഞ്ചുലക്ഷത്തോളം രൂപയാണ്​ ചെലവായത്​. ചെലവായ പണത്തി​ൻെറ ഒരുവിഹിതം നൽകണമെന്ന്​ കലക്​ടറോട്​ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്​. കരുവാറ്റയിലും മൂന്നുലക്ഷത്തോളം രൂപ ചെലവായിട്ടുണ്ടെന്നാണ്​ പ്രാഥമിക കണക്ക്​​. വിറക് ലഭിക്കാൻ വൈകിയതിനാൽ ബുധനാഴ്​ച കരുവാറ്റയിൽ കൊന്ന്​ കത്തിക്കുന്ന പ്രവൃത്തി നടന്നില്ല. നെടുമുടി പഞ്ചായത്ത്​ നാലാംവാർഡിൽ കാക്കാപറമ്പിൽ ബെന്നിച്ചൻ,12ാം വാർഡിൽ വൈശ്യംഭാഗം മനുഭവനിൽ പി.വി. ബാബു, 15ാം വാർഡിൽ സുമേഷ്​, കരുവാറ്റ പഞ്ചായത്ത്​ ഒന്നാംവാർഡിൽ പുത്തൻപുരയിൽ രാജു, പനപടയിൽ ഹരികുമാർ, പുല്ലമ്പാത്തേരിൽ സന്തോഷ് തുടങ്ങിയ കർഷകരുടെ താറാവുകളെയാണ്​ കൊല്ലുന്നത്​. നടപടി വെള്ളിയാഴ്​ചയും ശനിയാഴ്​ചയും തുടരും. പക്ഷിപ്പനി ബാധിച്ച ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഡീസലും പഞ്ചസാരയും ഉപയോഗിച്ചാണ്​ കത്തിച്ചത്​. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ 12,500 താറാവിനെ കൊന്ന്​ സംസ്​കരിച്ചിരുന്നു. രോഗം ബാധിച്ച പ്രദേശത്ത്​ താറാവുകളുമായി സമ്പർക്കം പുലർത്തിയവർക്ക്​ ആൻറി വൈറസ്​ ​മരുന്നുകൾ നൽകി. APL pakshipani നെടുമുടി പഞ്ചായത്തിൽ പക്ഷിപ്പനി ബാധിത മേഖലയിൽനിന്ന്​ പിടികൂടിയ താറാവുകളെ ചാക്കിൽ നിറക്കുന്ന മൃഗസംരക്ഷണവകുപ്പ്​ റാപ്പിഡ്​ റെസ്​പോൺസ്​ ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story