Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേരളയാത്രക്ക് സ്വീകരണം...

കേരളയാത്രക്ക് സ്വീകരണം നൽകി

text_fields
bookmark_border
കേരളയാത്രക്ക് സ്വീകരണം നൽകി
cancel
മാവേലിക്കര: കാസർകോട് മുതൽ തിരുവനന്തപുരം വരെ പര്യടനം നടത്തുന്ന സർവധർമ സദ്ഭാവന കേരളയാത്രക്ക് മാവേലിക്കര പുന്നമൂട് അമലഗിരി ബിഷപ്സ്​ ഹൗസിൽ സ്വീകരണം നൽകി. മലങ്കര സുറിയാനി കത്തോലിക്കസഭ മാവേലിക്കര രൂപത അധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്​നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാവേലിക്കര ടൗൺ ജുമാമസ്ജിദ് ഇമാം അബ്​ദുൽ വാഹിദ് മൗലവി അൽഖാസിമി, ഓർത്തഡോക്സ് സഭ മുൻ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി വിളനിലം, ചുനക്കര ജനാർദനൻ നായർ, കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, ജോൺസൺ എബ്രഹാം, തോമസ് ഡാനിയേൽ, സജി ജോൺ പായിക്കാട്ടേത്ത്, പുത്തൻവീട്ടിൽ യൂഹാനോൻ റമ്പാൻ, ജോർജ് ചരുവിള കോർഎപ്പിസ്‌കോപ്പ, ഫാ. ചെറിയാൻ മായിക്കൽ എന്നിവർ സംസാരിച്ചു. ധർമരാജ്യവേദി സ്ഥാപകൻ ആചാര്യ ശ്രീ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഡോ. കാസിമുൽ കാസിമി, ഫാ. ജോൺ പുതുവ എന്നിവരാണ് യാത്ര നയിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story