Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീടുകളിൽ വെള്ളം കയറി

വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
വീടുകളിൽ വെള്ളം കയറി
cancel
മണ്ണഞ്ചേരി: കനത്ത മഴയിൽ മണ്ണഞ്ചേരി പ്രദേശം വെള്ളത്തിലായി. മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ വേമ്പനാട്ടുകായലിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെയാണ് പഞ്ചായത്തിലെ മിക്ക വാർഡും വെള്ളത്തിലായത്. വെള്ളം ഒഴുകിപ്പോയിരുന്ന പല ഇടത്തോടുകളും മൂടിയത് നാട്ടുകാരെ കൂടുതൽ ദുരിതത്തിലാക്കി. കയലോരപ്രദേശമായ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് വാർഡ് നിവാസികളാണ് ഏറെ പ്രതിസന്ധി നേരിടുന്നത്. പഞ്ചായത്ത്‌ 17ാം വാർഡിലെ മാച്ചനാട്, പരപ്പിൽ ഭാഗത്തെ അമ്പതോളം വീടുകളിലും വെള്ളം കയറി. തോടുകൾ വൃത്തിയാക്കി ആഴം കൂട്ടി വെള്ളം ഒഴുകിപ്പോകാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം:മാച്ചനാട് കോളനിയിലെ യപ്പോൾ
Show Full Article
TAGS:
Next Story