Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.സി റോഡ്​ നവീകരണം: ...

എ.സി റോഡ്​ നവീകരണം: വലിയ വാഹനങ്ങൾ അമ്പലപ്പുഴ -തിരുവല്ല റോഡുവഴി തിരിച്ചുവിടും

text_fields
bookmark_border
P3 LEAD -ഗതാഗത നിയ​ന്ത്രണത്തിൽ ഇന്ന്​ തീരുമാനം പ്രഖ്യാപിക്കും ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്​ നവീകരണത്തി​ൻെറ ഭാഗമായി വലിയ വാഹനങ്ങൾ അമ്പലപ്പുഴ -തിരുവല്ല റോഡുവഴി വഴിതിരിച്ചുവിടും. നിർമാണവുമായി ബന്ധപ്പെട്ട്​ ഗതാഗതതടസ്സം ഒഴിവാക്കാൻ കലക്​ടറുടെ നേതൃത്വത്തിൽ ​​​ചേർന്നയോഗത്തിൽ ഇക്കാര്യം ചർച്ചചെയ്​തു. ബുധനാഴ്​ച രാവിലെ 10ന്​ ഓൺലൈൻ യോഗത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. യോഗത്തിൽ എം.എൽ.എമാർ, ​ബ്ലോക്ക്​ -പഞ്ചായത്ത്​ പ്രസിഡൻറുമാർ, പൊലീസ്‌, ആർ.ടി.ഒ, കെ.എസ്‌.ആർ.ടി.സി, കെ.എസ്​.ടി.പി, പി.ഡബ്ല്യു.ഡി, ബി.എസ്​.എൻ.എൽ, ഉൗരാളുങ്കൽ സൊസൈറ്റി തുടങ്ങിയവയുടെ ഉദ്യോഗസ്ഥർ പങ്കെടുക്കും. കെ.എസ്​.ആർ.ടി.സി അടക്കമുള്ള ബസ് സർവിസ് മുടങ്ങുന്നതിന്​ പകരമുള്ള സംവിധാനവും ആലോചിക്കും. കുട്ടനാട്ടിലേക്ക് എത്തേണ്ട വലിയ വാഹനങ്ങൾ അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെ എത്തി എടത്വ ഭാഗത്തുനിന്ന്​ ചമ്പക്കുളം, രാമങ്കരി ഭാഗങ്ങളിലേക്ക് പോകണമെന്നാണ്​ ധാരണയായത്​. കുട്ടനാട്ടിലെ യാത്രാപ്രശ്​നം പരിഹരിക്കാൻ ജലഗതാഗത വകുപ്പി​ൻെറ കൂടുതൽ ബോട്ടുകൾ സർവിസ്​ നടത്തും. ചെറുപാലങ്ങൾ വീതികൂട്ടി നിർമിക്കാനുള്ള പൈലിങ്‌ നടക്കുമ്പോൾ വലിയ ചരക്കുവാഹനങ്ങൾ വരുന്നത്‌ ഗതാഗതതടസ്സം സൃഷ്‌ടിക്കുന്നുണ്ട്‌. ഇതൊഴിവാക്കാനാണ്‌ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്‌. അതേസമയം, റോഡ് നവീകരിക്കുമ്പോൾ ബി.എസ്.എൻ.എൽ കേബിളുകൾ മാറ്റാൻ പണമില്ലാത്തത്​ പ്രതിസന്ധിയാണ്​. ആലപ്പുഴ ഭാഗത്തെ കാനനിർമാണത്തിനും​ തുടക്കമായി. കളർകോട്‌ ചെറിയപാലത്തിൽനിന്ന്‌ കളർകോട്‌ ഭാഗത്തേക്കുള്ള നിർമാണമാണ്‌ ആരംഭിച്ചത്‌. പെരുന്ന ഭാഗത്തുനിന്നുള്ള കാനനിർമാണം നേരത്തെ തുടങ്ങിയിരുന്നു. പാറയ്‌ക്കൽ കലുങ്കിന്‌ സമീപവും വേഴപ്രയിലും കാനനിർമാണം നടക്കുന്നുണ്ട്. പെരുന്ന ഒന്നാംപാലം, പൊങ്ങ, പള്ളിക്കുട്ടുമ്മ, നെടുമുടി, മാധവശ്ശേരി പാലങ്ങൾ വീതികൂട്ടി നിർമിക്കാൻ പൈലിങ്ങും പുരോഗമിക്കുന്നു. 2018ലെ പ്രളയത്തിലെ ജലനിരപ്പിനെ അടിസ്ഥാനമാക്കി പണ്ടാരക്കുളം മുതൽ ഒന്നാംകരവരെ വിവിധ ഭാഗങ്ങളിലായി 1.7 കിലോമീറ്റർ നീളത്തിൽ മേൽപാലം അടക്കമാണ്​ റോഡ് ഉയർത്തി നിർമിക്കുക. കുട്ടനാട്ടിലെ മണ്ണി​ൻെറ പ്രത്യേകഘടന കണക്കിലെടുത്ത് മണ്ണിനു കൂടുതൽ സ്ഥിരത ലഭിക്കുന്ന രീതിയിൽ പ്രത്യേക തരത്തിലാണ്​ നിർമാണം. നിലവിൽ റോഡി​െല 13 ചെറിയ പാലങ്ങൾ പൊളിച്ചു 14 മീറ്റർ വീതിയിൽ പുതുക്കിപ്പണിയും. വലിയ പാലങ്ങൾക്ക്​ സമാന്തരമായി നടപ്പാലങ്ങളും നിർമിക്കുന്നുണ്ട്. പാലങ്ങൾ പൊളിക്കുമ്പോൾ റോഡിൽ പൂർണമായി ഗതാഗതം തടസ്സപ്പെടാനാണ്​ സാധ്യത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story