Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലോക സമുദ്രദിനം:...

ലോക സമുദ്രദിനം: കുട്ടികൾക്ക്​ തയാറാക്കിയ ഹ്രസ്വവിഡിയോ ശ്രദ്ധേയമാകുന്നു

text_fields
bookmark_border
ആലപ്പുഴ: ജൂൺ എട്ട്​ ലോക സമുദ്ര ദിനാചരണ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക്​ തയാറാക്കിയ ഹ്രസ്വവിഡിയോ ശ്രദ്ധേയമായി. ആലപ്പുഴ സ്വദേശിയും പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകനുമായ ഫിറോസ് അഹമ്മദാണ് അത്ഭുതലോകമായ സമുദ്രത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും വിവരിക്കുന്ന വിഡിയോ തയാറാക്കിയത്. ഭൂമിയിൽ മനുഷ്യജീവൻ നിലനിർത്തുന്നതിൽ സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് 5.45 മിനിറ്റ്​ വിഡിയോയിൽ ഫിറോസ് ചൂണ്ടിക്കാട്ടുന്നു. ​േകാവിഡ് ലോക്ഡൗണി​ൻെറ ഭാഗമായി ബീച്ചുകളിലടക്കം പ്രവേശനം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഫിറോസ് സമുദ്രസംരക്ഷണ സന്ദേശ വിഡിയോയുമായി രംഗത്തെത്തിയത്. ആയിരക്കണക്കിന് കുട്ടികളാണ് ഇതിനകം വിവിധ സ്കൂളുകളിലെ വാട്​സ്​​ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലൂെടയും വിഡിയോ കണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story